കൊല്ലപ്പെട്ട ഷീനാ ബോറയുടെ ഫോറൻസിക്ക് പരിശോധനയ്ക്ക് അയച്ച ശരീര അവശിഷ്ടങ്ങള്‍ കാണാനില്ലെന്ന് സിബിഐ

Advertisement

ന്യൂഡെല്‍ഹി.പ്രമാദമായ ഷീനബോറ വധക്കേസിൽ നിർണായക തെളിവുകൾ കാണാനില്ല. കൊല്ലപ്പെട്ട ഷീനാ ബോറയുടെ ശരീര അവശിഷ്ടങ്ങളാണ് നഷ്ടമായത്. ഫോറൻസിക്ക് പരിശോധനയ്ക്ക് അയച്ച എല്ലുകളും മറ്റും കാണാനില്ലെന്ന് CBI കോടതിയെ അറിയിച്ചു

കേസിലെ നിർണായ തെളിവാണ് കാണാതായെന്ന് സിബിഐ കോടതിയെ അറിയിച്ചത്. 2012 ലാണ് മുംബൈക്കടുത്തുള്ള പെൻ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹ അവശിഷ്ടങ്ങൾ ആദ്യം കണ്ടെത്തുന്നത്. അന്ന് അതാരുടെ മൃതദേഹാവശിഷ്ടമെന്ന് പോലീസിന് വ്യക്തതയുണ്ടായിരുന്നില്ല. പിന്നീട് 2015ലാണ് ഷീനാ ബോറ തിരോധാന കേസുമായി ബന്ധപ്പെട്ട് മുംബൈ പോലീസിന് നിർണായക സൂചനകൾ കിട്ടുന്നത് . നടന്നത് കൊലപാതകമെന്ന് വ്യക്തമായതോടെ ഇതേ സ്ഥലത്ത് മുംബൈ പോലീസും പരിശോധന നടത്തി. എല്ലുകളും മറ്റും കണ്ടെത്തുകയും ചെയ്തു. മൂന്നുവർഷത്തിനിടെ കിട്ടിയ രണ്ട് അവശിഷ്ടങ്ങളും പരിശോധിച്ചു രണ്ടും ഷീന ബോറയുടെ തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചു.

മൃതദേഹാവശിഷ്ടങ്ങൾ ആദ്യം പരിശോധിച്ചാ ഡോക്ടറെ വിസ്തരിക്കുന്നതിനിടയാണ് തെളിവുകൾ കോടതിയിൽ ഹാജരാക്കേണ്ടി വന്നത്. കഴിഞ്ഞമാസം നടന്ന വിസ്താരത്തിനിടെ ശരീരഭാഗങ്ങൾ എവിടെയെന്ന കാര്യത്തിലെ അവ്യക്തത സിബിഐ കോടതിയെ അറിയിച്ചു . തുടർന്ന് അന്വേഷിച്ച് കണ്ടെത്താൻ കോടതി സമയം നൽകി. ഇന്നലെ കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് തൊണ്ടിമുതൽ കാണാതായതായി സിബിഐ കോടതി അറിയിച്ചത്.ഫറൻസിക് പരിശോധനയ്ക്ക് അയച്ചശേഷം എന്തു സംഭവിച്ചു എന്ന കാര്യത്തിൽ വ്യക്തതയില്ല. നിർണായ തെളിവുകളിൽ ഒന്ന് അപ്രത്യക്ഷമായത് കേസിനെ ദുർബലമാക്കിയേക്കും എന്നാണ് വിലയിരുത്തൽ. ഷീന ബോറയെ അമ്മയായ ഇന്ദ്രാണി മുഖർജി മുൻ ഭർത്താവിന്റെയും ഡ്രൈവറുടേയും സഹായത്താൽ കൊന്നുകളഞ്ഞു എന്നാണ് കേസ്.

Advertisement