ബിജെപിക്കെതിരെ വീണ്ടും ആർഎസ്എസ്

Advertisement

ന്യൂഡെല്‍ഹി. ബിജെപിക്കെതിരെ വീണ്ടും ആർഎസ്എസ്.ഭക്തി നിർവഹിച്ചിരുന്ന പാർട്ടി ക്രമേണ അഹങ്കാരിയായി മാറിയെന്ന് ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാർ.വിമർശനം ജയ്പൂരിലെ പൊതുവേദിയിൽ. നാഗ്പൂരിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പരോക്ഷ വിമർശനത്തിന് പിന്നാലെയാണ് വീണ്ടും വിമർശനം..

പൊതുതെരഞ്ഞെടുപ്പിന് പിന്നാലെ ബിജെപിയോടുള്ള അമർഷം പല വേദികളിണ് ആർഎസ്എസ് പ്രകടിപ്പിക്കുന്നത്. നാഗ്പൂരിലെ ആർഎസ്എസ് സമ്മേളനത്തിൽ മോഹൻ ഭാഗവത് മുനവച്ച വാക്കുകൾ ബിജെപിക്കെതിരെ പ്രയോഗിച്ചു.ജയ്പൂരിൽ ആർഎസ്എസ് ദേശീയ എക്സിക്യൂട്ടീവ് അംഗം ഇന്ദ്രേഷ് കുമാർ ബിജെപിക്കെതിരെ നടത്തിയത് പ്രത്യക്ഷ വിമർശനമായിരുന്നു.ഭക്തി നിർവഹിച്ചിരുന്ന പാർട്ടി ക്രമേണ അഹങ്കാരിയായി മാറിയെന്നും അഹങ്കാരിയായ പാർട്ടിയെ 241സീറ്റിൽ നിർത്തിയെന്നുമായിരുന്നു ഇന്ദ്രേഷ് കുമാറിന്റെ വിമർശനം.

ഇന്ത്യ മുന്നണിയെ രാമനിൽ വിരോധമുള്ള വരെ എന്നും അദ്ദേഹം ആരോപിച്ചു.രാമനെ വിശ്വാസമില്ലാത്തവരെ 234ൽ നിർത്തിയെന്നായിരുന്നു ഇന്ത്യ മുന്നണിക്ക് എതിരെയുള്ള വിമർശനം. ഉത്തർപ്രദേശിലെ തിരിച്ചടിക്ക് പിന്നിൽ ആർഎസ്എസ് വിമുഖതയാണെന്ന ബിജെപിയുടെ വിലയിരുത്തലിനിടയാണ് സംഘടനയുടെ തുടർച്ചയായി ഉള്ള വിമർശനങ്ങൾ.

Advertisement