മിന്നൽ പ്രളയത്തിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ ഞായറാഴ്ചയോടെ പുറത്തെത്തിക്കും

Advertisement

സിക്കിം :
മിന്നൽ പ്രളയത്തിലും കനത്ത മണ്ണിടിച്ചിലിലും സിക്കിമിൽ കുടുങ്ങിയ 2000ത്തോളം വിനോദ സഞ്ചാരികളെ ഞായറാഴ്ചയോടെ വ്യോമമാർഗം അല്ലെങ്കിൽ റോഡ് വഴി പുറത്തെത്തിക്കുമെന്ന് സർക്കാർ. വടക്കൻ സിക്കിമിലെ ലാചുങിലും ചുങ്താങിലുമായി പ്രദേശവാസികൾക്ക് പുറമെ രണ്ടായിരത്തോളം വിനോദ സഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്

വടക്കൻ സിക്കിമിലെ വിവിധ പ്രദേശങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. വിവിധയിടങ്ങളിൽ കുടുങ്ങിയവരിൽ ആഭ്യന്തര സഞ്ചാരികളും വിദേശ സഞ്ചാരികളുമുണ്ട്. റോഡ്, വൈദ്യുതി, മൊബൈൽ നെറ്റ് വർക്കുകൾ എന്നിവ പൂർണമായും തകരാറിലായിരിക്കുകയാണ്. മിന്നൽ പ്രളയത്തിൽ ആറ് പേർ മരിച്ചതായാണ് റിപ്പോർട്ട്

രക്ഷാപ്രവർത്തനത്തിന് വ്യോമസേനയുടെ സഹായം സർക്കാർ തേടിയിട്ടുണ്ട്. ഹെലികോപ്റ്ററുകളും മറ്റും ലഭ്യമാക്കാനുള്ള ശ്രമം നടക്കുകയാണ്.