ഇംഫാല്‍.മണിപ്പൂര്‍ .സെക്രട്ടേറിയറ്റ് സമുച്ചയത്തിന്റെ ഭാഗമായ കെട്ടിടത്തിൽ തീപ്പിടുത്തം.
മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങിന്റെ ഔദ്യോഗിക വസതിയ്ക്ക് സമീപമാണ് തീപിടുത്തം.ഇംഫാലിലെ സെക്രട്ടേറിയറ്റ് സമുച്ചയത്തിന്റെ ഭാഗമായ ഐ എ എസ് ഓഫീസർമാർക്ക് വേണ്ടി നിർമ്മിച്ചിരുന്ന ഉപേക്ഷിക്കപ്പെട്ടിരുന്ന കെട്ടിടത്തിൽ നിന്നാണ് തീ പടർന്നു പിടിച്ചത്. വൈകീട്ട് 5 മണിയോടെയാണ് സംഭവം. ഉടന്‍ തന്നെ അഗ്നിശമന വാഹനങ്ങള്‍ സ്ഥലത്തെത്തി. 10 ഓളം യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിദേയമാക്കിയത്.
പൊലീസും അഗ്നിശമന സേനയും തീപിടുത്തത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
സംഭവത്തിൽ അട്ടിമറിയുണ്ടെന്നാണ് പ്രാഥമിക നിഗമനം.കഴിഞ്ഞ മണിക്കൂറുകളിൽ സംസ്ഥാനത്ത്, മെയ്‌തേയ് വിഭാഗക്കാരുടെ വീടുകൾക്കും, വാഹനങ്ങൾക്കും നേരെ വ്യാപകമായി തീ വെപ്പുണ്ടായതായി റിപ്പോർട്ടുണ്ട്.
Home News Breaking News മണിപ്പൂര്‍ സെക്രട്ടേറിയറ്റ് സമുച്ചയത്തിന്റെ ഭാഗമായ കെട്ടിടത്തിൽ തീപ്പിടുത്തം,അട്ടിമറി സംശയം