ന്യൂഡെല്‍ഹി. ജമ്മു കശ്മീരിലെ സുരക്ഷ ക്രമീകരണങ്ങൾ ചർച്ച ചെയ്യാൻ ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച ഉന്നത തല യോഗം ഇന്ന്.ജമ്മുകശ്മീരിലെ റിയാസി, കത്വ, ടോ ഡ എന്നിവിടങ്ങളിൽ തുടർച്ചയായി ദിവസങ്ങളിൽ ഉണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം. ആഭ്യന്തരമന്ത്രാലയത്തിൽ ചേരുന്ന യോഗത്തിൽ ജമ്മു കാശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ,സൈന്യത്തിന്റെയും ജമ്മുകശ്മീർ പോലീസിന്റെയും മേധാവികൾ എന്നിവർ പങ്കെടുക്കും.
നുഴഞ്ഞുകയറ്റം തടയാനും ഭീകരവാദികളെ നേരിടാനുമുള്ള കർശന നടപടികൾക്ക്, യോഗത്തിൽ രൂപം നൽകുമെന്നാണ് സൂചന.
ജൂൺ 29 മുതൽ ആഗസ്റ്റ് 19 വരെ നടക്കുന്ന അമർനാഥ് തീർത്ഥയാത്രയുടെ സുരക്ഷ തയ്യാറെടുപ്പുകളും യോഗം അവലോകനം ചെയ്യും.
Home News Breaking News ജമ്മു കശ്മീരിലെ സുരക്ഷ , ആഭ്യന്തര മന്ത്രി അമിത് ഷാ വിളിക്കുന്ന ഉന്നത തല യോഗം...