കൊല്‍ക്കൊത്ത. ഒഡീഷയിലെ ബാലാസോറിൽ തീവണ്ടികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ ഞെട്ടലിൽ നിന്ന് രാജ്യം മുക്തമാകും മുൻപാണ് സമാനമായ മറ്റൊരു അപകടം ബംഗാളിൽ ഉണ്ടാകുന്നത്. കവച് സുരക്ഷ സംവിധാനം അടക്കമുള്ള ആധുനിക വൽക്കരണം പ്രഖ്യാപനമായിമാത്രം ഒതുങ്ങുമ്പോൾ,റെയിൽവേ ട്രാക്കുകൾ കുരുതി കളമായി മാറുന്നത് തുടർക്കഥയാക്കുകയാണ്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ റെയിൽവേ ഇന്ത്യൻ റെയിൽവേയുടെ ഖ്യാതിക്ക് മങ്ങലേൽ പ്പിക്കുന്നതിനപ്പുറം, സാധാരണക്കാരായ യാത്രക്കാരെ ആശങ്കയുടെ മുൾ മുനയിൽ എത്തുന്നതാണ് തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങൾ.കഴിഞ്ഞ വർഷം ജൂൺ രണ്ടിനാണ് കോറമാണ്ടൽ എക്‌സ്പ്രസ്സ് ചരക്കുതീവണ്ടിയുമായി ഒഡീഷയിലെ ബാലസോറിൽ കൂട്ടിയിടിച്ച് 296 പേർ കൊല്ലപ്പെടുകയും ആയിരത്തിലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തത്.
ഒരു വർഷത്തിനിപ്പുറം ബംഗാളിൽ അപകടം ഉണ്ടാക്കിയതും, നിമിഷങ്ങളുടെ വ്യത്യാസത്തിൽ ഒരേ ട്രാക്കിലൂടെ രണ്ടു ട്രൈനുകൾ കടത്തി വിട്ടതാണ്.കവച് സുരക്ഷ സംവിധാനം അടക്കമുള്ള, സാങ്കേതികവൽക്കരണം ഉടൻ നടപ്പാക്കും എന്ന മന്ത്രിയുടെ പ്രഖ്യാപനം ഇപ്പോഴും എങ്ങും എത്തിയിട്ടില്ല.
2014 ജൂൺ മുതൽ കഴിഞ്ഞ 10 വർഷങ്ങൾക്കിടെ രാജ്യത്ത് ഉണ്ടായത് 71 ട്രെയിൻ അപകടങ്ങളാണ്.
കോവിഡ് മഹാമാരിയെ തുടർന്ന് മാസങ്ങളോളം രാജ്യത്തെ ട്രെയിൻ ഗതാഗതം പരിമിതമായി മാത്രമേ പ്രവർത്തിച്ചിരുന്നുള്ളൂ.
കഴിഞ്ഞ ഒരു വർഷത്തിനിടെ സിലിഗുഡിയിലേതടക്കം 17 അപകടങ്ങളിലായി ഇന്ത്യയിൽ 366 പേർക്ക് ജീവൻ നഷ്ടമായി എന്നാണ് കണക്ക്. ദുരന്തത്തെ രാഷ്ട്രീയവൽക്കരി ക്കരുത് എന്ന ബാലസോറിൽ പറഞ്ഞ വാക്കുകൾ, മന്ത്രി അശ്വിനി വൈഷ്ണവ് സിലിഗുഡിയിലും ആവർത്തിക്കുകയാണ്.
അതേ സമയം തുടർച്ചയായി ഉണ്ടാകുന്ന ട്രെയിൻ അപകടങ്ങളുടെ ഉത്തരവാദിത്വത്തിൽ നിന്നും കേന്ദ്രസർക്കാറിന് മാറിനിൽക്കാൻ ആകില്ലെന്നും, റെയിൽവേ മന്ത്രി രാജി വക്കണം എന്നും ആവശ്യപ്പെട്ടു, കോൺഗ്രസ്, ആർ ജെ ഡി, തൃണമൂൽ കോൺഗ്രസ്, ശിവസേന എന്നീ പ്രതിപക്ഷ പാർട്ടികൾ രംഗത്ത് എത്തിക്കഴിഞ്ഞു.വിഷയം സർക്കാരിനെതിരെ ശക്തമായ ആയുധമാക്കാൻ ആണ് പ്രതിപക്ഷത്തിന്റെ തീരുമാനം.