പട്ന.ബീഹാറിൽ 12 കോടി ചെലവഴിച്ച നിർമ്മിച്ച പാലം തകർന്നു.ബക്ര നദിക്ക് കുറുകെ നിർമിച്ച പാലമാണ് ഉദ്ഘാടനത്തിന് മുൻപ് തകർന്നുവീണത്.ആളപായമില്ല
അരാരിയ ജില്ലയിൽ കുർസകാന്തയെയും സിക്തിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് തകർന്നത്.പാലം ഒരു വശത്തേക്ക് ചരിഞ്ഞതും പിന്നാലെ ആളുകൾ തടിച്ചുകൂടുന്നതും, പാലം തകർന്നുവീഴുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു.
നിർമാണക്കമ്പനിയുടെ അനാസ്ഥ മൂലമാണ് 12 കോടി ചിലവഴിച്ചു നിർമ്മിക്കുന്ന പാലം തകർന്നതെന്നും സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നുമാണ് ആവശ്യം.നേരത്തെ നിർമിച്ച പാലത്തിന്റെ അപ്രോച്ച് റോഡ് വെട്ടിപ്പൊള്ളിച്ച് പുതിയ പാലം നിർമ്മിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.അപകടസമയം തൊഴിലാളികൾ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി