കള്ള കുറിച്ചി: മദ്യത്തിൽ മെഥനോളിന്റെ അംശം തിരിച്ചറിഞ്ഞു. ഫോറൻസിക് പരിശോധനയിലാണ് മദ്യത്തിൽ മെഥനോളിന്റെ അംശം തിരിച്ചറിഞ്ഞത് .സംഭവത്തിൽ അറസ്റ്റിലായ കണ്ണു കുട്ടു എന്ന ഗോവിന്ദരാജിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. മദ്യം ഉണ്ടാക്കാൻ രാസപദാർത്ഥങ്ങൾ സംഭരിച്ച ഇടങ്ങളെക്കുറിച്ച് അന്വേഷണം
ഇവിടെ പുതിയ ജില്ലാ കളക്ടറും, എസ്പിയും ഇന്ന് ചുമതലയേൽക്കും.കളക്ടറായി എം എസ് പ്രശാന്ത് ഇന്ന് ചുമതല ഏൽക്കും.രജത് ചതുർവേദിയ്ക്കാണ് യാണ് പോലീസ് സൂപ്രണ്ടിന്റെ ചുമതല.കള്ള കുറിച്ചി സംഭവത്തെ തുടർന്ന് ജില്ലാ കളക്ടറുടെ സ്ഥലം മാറ്റുകയും എസ്പിയെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു
അന്വേഷണം സി ബി- സി ഐ ഡി ക്ക് ഇന്നലെ രാത്രി കൈമാറിയിരുന്നു
സിബിഐക്ക് അന്വേഷണം കൈമാറണമെന്ന് ബിജെപി. കള്ള കുറിച്ചി വിഷമദ്യ ദുരന്തത്തിന്റെ അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബിജെപി.സംസ്ഥാന അധ്യക്ഷൻ അണ്ണാമലെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്ത് നൽകും
മദ്യമാഫിയെ പ്രോത്സാഹിപ്പിക്കുന്നത് സംസ്ഥാന സർക്കാരും ഡിഎംകെയും എന്ന് ബിജെപി ആരോപണം. സംസ്ഥാന സർക്കാർ ഏജൻസികളുടെ. ഇപ്പോഴത്തെ അന്വേഷണം മദ്യ മാഫിയയെ സംരക്ഷിക്കാൻ എന്നും ബിജെപി. കള്ള കുറിച്ചി സിബിഐക്ക് അന്വേഷണം കൈമാറണമെന്ന് ബിജെപി.
കള്ള കുറിച്ചിയിൽ ഇന്ന് വിദഗ്ധ ആരോഗ്യ സംഘത്തിന്റെ പരിശോധന.നാല് അംഗ പ്രത്യേക മെഡിക്കൽ സംഘം കള്ള കുറിച്ചിയിൽ എത്തി.സമീപ ദിവസങ്ങളിൽ അനധികൃത മദ്യം കഴിച്ച എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കും
കള്ള കുറിച്ചിയിൽ ഇന്ന് വിദഗ്ധ ആരോഗ്യ സംഘത്തിന്റെ പരിശോധന.നാല് അംഗ പ്രത്യേക മെഡിക്കൽ സംഘം കള്ള കുറിച്ചിയിൽ എത്തി
സമീപ ദിവസങ്ങളിൽ അനധികൃത മദ്യം കഴിച്ച എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കും
കള്ള കുറിച്ചി : ആശുപത്രികളിൽ ഉള്ളവരിൽ നിരവധി പേരുടെ നിലയും ഗുരുതരംപുതുച്ചേരി ജിപ് മെറിലും, കള്ള കുറിച്ചി, സേലം, വില്ലുപുരം മെഡിക്കൽ കോളേജിലും ആണ് വിഷമധ്യ ദുരന്തത്തിൽ നിരയായ വരെ പ്രവേശിപ്പിച്ചിട്ടുള്ളത്.ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കൂടുതൽ പേരെ വിവിധ ആശുപത്രികളിലേക്ക് എത്തിക്കുന്നു.ആശുപത്രിയിൽ ഉള്ളവരുടെ രക്തസാമ്പിൾ പരിശോധന റിപ്പോർട്ട് ഇന്ന് ലഭിക്കും