ഡൽഹിയിൽ അത്യുഷ്ണ തരംഗം ,മരണസംഖ്യ എഴുപതായി

Advertisement

ന്യൂഡെല്‍ഹി.ഡൽഹിയിൽ അത്യുഷ്ണ തരംഗം.ഉഷ്ണ തരംഗത്തെ തുടർന്ന് ഡൽഹിയിലെ മരണസംഖ്യ എഴുപതായി.ഗുരുതര സാഹചര്യമെന്ന് ആരോഗ്യവകുപ്പ്.ജാഗ്രത പുലർത്തണമെന്ന് ഡൽഹി സർക്കാരിൻറെ നിർദ്ദേശം

കഴിഞ്ഞ 72 മണിക്കൂറിനിടെ ഉഷ്ണ തരംഗത്തെ തുടർന്ന് ഡൽഹിയിൽ 70 പേർ മരിച്ചതായാണ് കണക്ക്.സൂര്യ അഘാതം മൂലം സർക്കാർ ആശുപത്രിയിൽ മാത്രം 310 പേർ ചികിത്സ തേടിയിട്ടുണ്ട്.
ഗുരുതര സാഹചര്യമാണെന്നും ശരീരത്തിൽ ജലാംശം നിലനിർത്താൻ എല്ലാ മാർഗ്ഗങ്ങളും തേടണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.കഴിഞ്ഞദിവസം ഡൽഹിയിൽ രേഖപ്പെടുത്തിയ താപനില 52 ഡിഗ്രി സെൽഷ്യസാണ്.60 വർഷത്തിനിടയിലെ ഉയർന്ന താപനിലയാണിത്. കനത്ത ചൂടിനിടെ അല്പം ആശ്വാസമേകി ഡൽഹിയിലെ ചിലയിടങ്ങളിൽ മഴ അനുഭവപ്പെട്ടു. ഡൽഹിക്ക് പുറമേ ബീഹാർ പഞ്ചാബ് ഹരിയാന സംസ്ഥാനങ്ങളും ഉഷ്ണ തരംഗത്തിന്റെ പിടിയിലാണ്.വരുന്ന നാല് ദിവസം കൂടി ഉഷ്ണ തരംഗം തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.ഉഷ്ണ തരംഗത്തിനൊപ്പം കുടിവെള്ളക്ഷാമം രൂക്ഷമായ ഡൽഹിക്കി കൂടുതൽ ജലം അനുവദിക്കാൻ കഴിയില്ലെന്ന് നിലപാട് ആവർത്തിക്കുകയാണ് ഹരിയാന