ചെന്നൈ: തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയിൽ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 50 ആയി ഉയർന്നു. എന്നാൽ ജില്ലാ ഭരണകൂടം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരികരിച്ചിട്ടില്ല. ഇതിനിടെ സംഭവത്തിൽ അറസ്റ്റിലായ മുഖ്യ പ്രതി ചിന്ന ദൂരെയുടെ പേരിൽ നൂറോളം കേസ്സുകൾ നിലവിലുണ്ട്. ഇന്ന് സംസ്ഥാന നിയമസഭാ സമ്മേളനം ചേരുമ്പോൾ പ്രതിപക്ഷം കള്ളക്കുറിച്ചി വിഷയം സഭയിൽ ഉയർത്തും.
വിവിധ ആശുപത്രികളിലായി സ്ത്രീകളടക്കം നിരവധി പേർ ഇപ്പോഴും ചികിത്സയിലാണ്.ഇതിൽ 19 പേരുടെ നില അതീവ ഗുരുതരമാണ്. 100 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. സംഭവത്തെപ്പറ്റി സി ബി ഐ അന്വേഷണം നടത്തമെന്നാവശ്യപ്പെട്ട് എ ഐ എ ഡി എം കെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.ഹർജി ഇന്ന് പരിഗണിക്കും. ബിജെപി ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിന് കത്ത് അയച്ചു.
Home News Breaking News കള്ളക്കുറിച്ചി :മരണസംഖ്യ 50 ആയി ഉയർന്നു; അറസ്റ്റിലായ മുഖ്യ പ്രതിയുടെ പേരിൽ നൂറോളം കേസ്സുകൾ