ഇനി കളി മാറും,പൊതുപരീക്ഷ നിയമം 2024 കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തു

Advertisement

ന്യൂ ഡെല്‍ഹി.നീറ്റ്, യുജിസി നെറ്റ് പരീക്ഷാ ക്രമക്കേടിന് പിന്നാലെ പൊതുപരീക്ഷ നിയമം 2024കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തു.രാജ്യത്തുടനീളം നടക്കുന്ന പൊതു പരീക്ഷകളിലും പൊതു പ്രവേശന പരീക്ഷകളിലും ക്രമക്കേട് തടയാനാണ് കേന്ദ്ര നീക്കം. പരീക്ഷകളിൽ ക്രമക്കേട് നടത്തുന്നവർക്ക് മൂന്നു മുതൽ അഞ്ചു വർഷം വരെ തടവും 10 ലക്ഷം രൂപ പിഴയും നിയമപ്രകാരം ശിക്ഷയായി നൽകും. പരീക്ഷ അധികാരികളോ സ്ഥാപനമോ വ്യക്തികൾ സംഘടിതമായോ കുറ്റകൃത്യം ചെയ്താൽ അഞ്ചു മുതൽ 10 വർഷം വരെ തടവും ഒരു കോടി രൂപ പിഴയും ആയിരിക്കും ശിക്ഷ. ഈ വർഷം ഫെബ്രുവരിയിൽ ആണ് നിയമം പാസാക്കിയത്. യു പി എസ് സി,ബാങ്കിംഗ് റെയിൽവേ റിക്രൂട്ട്മെന്റ് പരീക്ഷകൾ,NTA നടത്തുന്ന എല്ലാ പരീക്ഷകളും ഈ നിയമത്തിന്റെ കീഴിൽ വരും.അതിനിടയിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ ബീഹാർ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അന്വേഷണത്തിൽ പിടിച്ചെടുത്ത തെളിവുകളുമായി ഡൽഹിയിൽ എത്തി. കേസിൽ വിശദമായ റിപ്പോർട്ട് ഇന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന് കൈമാറിയേക്കും

Advertisement