നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ് സാമ്പത്തിക കുറ്റകൃത്യ വിഭാഗം അഞ്ചു പേരെ കൂടി അറസ്റ്റ് ചെയ്തു

Advertisement

ബീഹാറിലെ നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ് സാമ്പത്തിക കുറ്റകൃത്യ വിഭാഗം അഞ്ചു പേരെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ ആകെ അറസ്റ്റിൽ ആയവരുടെ എണ്ണം പതിനെട്ടായി. ഇന്ന് സിബിഐയുടെ പ്രത്യേക സംഘം പാട്നയിലെത്തി കേസ് ഏറ്റെടുക്കും. സാമ്പത്തിക കുറ്റകൃത്യ വിഭാഗം നിലവിലെ കേസ് റിപ്പോർട്ട് സിബിഐക്ക് കൈമാറും.ഒളിവിൽ പോയ കേസിലെ മുഖ്യപ്രതി സഞ്ജീവ് മുഖിയക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാനാണ് പോലീസിന്റെ നീക്കം.

ബീഹാർ നവാഡയിൽ യുജിസി നെറ്റ് പരീക്ഷാക്രമകേട് അന്വേഷിക്കാൻ എത്തിയ സിബിഐ സംഘത്തിനെ ആക്രമിച്ചതിനു പിന്നാലെ നടപടി കടുപ്പിച്ചു പോലീസ്. 200 ഓളം പേർക്ക് എതിരെ കേസെടുത്തു. കേസിൽ നാലുപേരാണ് പോലീസ് കസ്റ്റഡിയിൽ ഉള്ളത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ സുതാര്യത ഉറപ്പാക്കാൻ രൂപീകരിച്ച ഉന്നതല സമിതിയുടെ ആദ്യയോഗം ഉടൻ ചേരും.

Advertisement