പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കം

Advertisement

ന്യൂഡെല്‍ഹി.പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കമാകും.
തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഇന്നും നാളെയുമായി സത്യ പ്രതിജ്ഞ ചെയ്യും. ജൂലായ് മൂന്ന് വരെ നടക്കുന്ന സമ്മേളനത്തില്‍ സത്യപ്രതിജ്ഞ, സ്പീക്കര്‍ തെരഞ്ഞെടുപ്പ്, ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് എന്നിവയാണ് പ്രധാന അജണ്ട. സഭ സമ്മേളന ത്തിനു മുൻപായി പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്ന് മാധ്യമങ്ങളെ കാണും. മൂന്നാം മോദി സർക്കാരിനെതിരെ നീറ്റ് പരീക്ഷ വിവാദ മടക്കം നിരവധി ആയുധങ്ങളുമയാണ് പ്രതിപക്ഷം കത്തിരിക്കുന്നത്.

ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് പ്രത്യേക സമ്മേളനത്തിന്റെ ആദ്യ അജണ്ട.രാവിലെ 9.30 ന് പ്രോ ടെം സ്പീക്കർ ആയി ഭര്‍തൃഹരി മെഹ്താബ്, രാഷ്ട്ര പതി ദ്രൗപതി മുർമുവിൽ നിന്നും സത്യ വാചകം ഏറ്റുചൊല്ലും.

രാഷ്ട്രപതി ഭവനിലാണ് ചടങ്ങ്.11മണിക്ക് ലോക്സഭ സമ്മേളിക്കുന്നതിന് മുമ്പായി പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമങ്ങളെ കാണും.

തുടർന്ന് പ്രോടെം സ്പീകറുടെ അധ്യക്ഷതയിൽ അംഗങ്ങളുടെ സത്യപ്രതിജ്ഞ.ആദ്യം പ്രധാന മന്ത്രിയും, തുടർന്ന് കേന്ദ്ര മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും.സംസ്ഥാനങ്ങളുടെ അക്ഷരമാല ക്രമത്തിലാണ്, മറ്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ.വൈകിട്ട് 4 മണി മുതൽ 5 മണി വരെയാണ് കേരളത്തിൽ നിന്നുള്ള അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ക്രമീകരിച്ചിരിക്കുന്ന സമയം.

സഭയിലെ ഏറ്റവും മുതിര്‍ന്നയാളെ പ്രോ ടെം സ്പീക്കർ സ്ഥാനം നിഷേധിച്ചതിൽ പ്രതിഷേധിച്ചു, കൊടി ക്കുന്നിൽ സുരേഷ് അടക്കം, പ്രോ ടെം സ്പീക്കറുടെ സഹായികളുടെ പാനലിൽ ഉൾപ്പെട്ട പ്രതിപക്ഷ അംഗങ്ങൾ സഹകരിക്കില്ലെന്നാണ് സൂചന.സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ , പ്രതിപക്ഷ നേതാവ് എന്നീ പദവികളിൽ ആര് എന്നാണ് ആദ്യ സമ്മേളനത്തിൽ എല്ലാവരും ഉറ്റു നോക്കുന്നത്.

ചൊവ്വാഴ്ച സ്പീക്കറെ തെരഞ്ഞെടുക്കാനുള്ള പ്രമേയം പ്രധാനമന്ത്രി അവതരിപ്പിക്കും.ബുധനാഴ്ചയാണ്‌ സ്പീക്കർ തെരഞ്ഞെടുപ്പ്.

27 ന് രാജ്യസഭ കൂടി സമ്മേളിച്ച ശേഷം രാഷ്ട്രപതി ദ്രൗപതി മുർമു ഇരു സഭകളെയും അഭിസംബോധന ചെയ്യും.തുടർന്ന് നടക്കുന്ന നന്ദിപ്രമേയ ചര്‍ച്ചകൾ, സർക്കാരിന്റയും പ്രതിപക്ഷത്തിന്റെ യും പരീക്ഷണ വേദി യാകും.ഓഹരി വിപണി അഴിമതി, നീറ്റ് പരീക്ഷാ വിവാദം, ബംഗാൾ ട്രെയിൻ അപകടം തുടങ്ങിയ അരഡസനോളം ആയുധങ്ങൾ ഇതിനകം പ്രതിപക്ഷത്തിന്റെ കൈവശമുണ്ട്.

Advertisement