ന്യൂഡെല്‍ഹി. പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി.പ്രോ ടെം സ്പീക്കർ ഭർതൃഹരി മഹത്താബിന്റെ അധ്യക്ഷതയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യം സത്യപ്രതിജ്ഞ ചെയ്തു.പ്രോ ടെം സ്പീക്കർ സ്ഥാനത്തേക്ക് കോടിക്കുന്നിൽ സുരേഷിനെ തഴഞ്ഞതിൽ ഭരണ ഘടന പകർപ്പുകളുമായി പ്രതിഷേധവുമായി പ്രതിപക്ഷം. അടിയന്തരവസ്ഥ യെ ഓർമ്മപ്പെടുത്തി പ്രതിപക്ഷത്തെ ആക്രമിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി.എല്ലാവരുടെയും പിന്തുണ ഉറപ്പാക്കാൻ ശ്രമിക്കുമെന്നും മോദി. സത്യ പ്രതിജ്ഞ ചടങ്ങുകൾ പുരോഗമിക്കുന്നു.
രാഷ്ട്രപതി ദ്രൗപതി മുർമു വിൽ നിന്നും സത്യ പ്രതിജ്ഞ ഏറ്റ് ചൊല്ലി പ്രോട്ടേം സ്പീക്കറായി ചുമതലയേറ്റ ഭർതൃഹരി മഹത്താബ് 11ഓടെ സഭയിലെത്തി നടപടികളാരംഭിച്ചു. വയനാട് മണ്ഡലത്തിൽ നിന്നുള്ള, രാഹുൽ ഗാന്ധിയുടെ രാജി അംഗീകരിച്ചതായി, അധ്യക്ഷൻ സഭയെ അറിയിച്ചു.
തുടര്‍ന്ന് എംപിമാരുടെ സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്.12 മണിയോടെ സുരേഷ് ഗോപി ലോകസഭ അംഗമായി സത്യ പ്രതിജ്ഞ ചെയ്തു. മലയാളത്തിലായിരുന്നു സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ. കേരളാകോണ്‍ഗ്രസ് പ്രതിനിധി ഫ്രാന്‍സീസ് ജോര്‍ജ്ജ് ലാര്‍ലമെന്‍റിലേക്കുള്ള കന്നിയാത്ര നടത്തിയത് സ്വന്തം ചിഹ്നമായ ഓട്ടോയില്‍ നടത്തിയതും കൗതുകമായി
കേരളത്തിൽ നിന്നുള്ള മറ്റ് അംഗങ്ങൾ 4-5നും ഇടയിൽ സത്യ പ്രതിജ്ഞ ചെയ്യും.പ്രോടേം സ്പീക്കർ പദവിയില്‍ നിന്ന് കൊടിക്കുന്നില്‍ സുരേഷിനെ ഒഴിവാക്കിയതിനാൽ അധ്യക്ഷനെ സഹായിക്കുന്ന പാനലില്‍ നിന്ന് ഇന്ത്യ സഖ്യ അംഗങ്ങൾ വിട്ടു നിന്നു.ഭരണഘടനയുടെ ചെറുപതിപ്പുമായി ഗാന്ധി പ്രതിമക്ക് മുന്നിൽ ഒത്തുകൂടിയ ശേഷമാണ് പ്രതിപക്ഷ എംപിമാര്‍ ലോക്സഭയിലെത്തിയത്.
സഭ തുടങ്ങും മുൻപ്. മാധ്യമങ്ങളെ കണ്ട പ്രധാന മന്ത്രി മോദി, മൂന്നാം തവണ അവസരം തന്നതിന് ജനങ്ങൾക്ക് നന്ദി പറഞ്ഞ്. അടിയന്തരവസ്ഥയെ കുറിച്ച് ഓർമ പ്പെടുത്തി പ്രതിപക്ഷത്തെ ആക്രമിച്ചു. മോദി നടത്തുന്നത് അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്ന് മല്ലികാർജ്ജുൻ ഖർ ഗെ തിരിച്ചടിച്ചു.