ചോദ്യപേപ്പർ കവറുകൾ നേരത്തേ പൊട്ടിച്ചോ?, നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്ക് കൂടുതൽ തെളിവുകൾ

Advertisement

ന്യൂഡെല്‍ഹി.ബിഹാറിലെ നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്ക് കൂടുതൽ തെളിവുകൾ.പരീക്ഷാകേന്ദ്രത്തിലേക്കുള്ള ചോദ്യപേപ്പർ കവറുകൾ നേരത്തേ പൊട്ടിച്ചെന്ന് സംശയം. കേസിൽ ബിഹാറിൽ അറസ്റ്റിലായവരെ സിബിഐ ഡൽഹിയിൽ എത്തിക്കും.പ്രത്യേക CBI സംഘം പറ്റ്നയിലേക്ക്.നീറ്റ് ക്രമക്കേടിൽ മഹാരാഷ്ട്രയിൽ രണ്ടുപേർ കൂടി അറസ്റ്റിൽ.തെരുവിൽ ഇന്നും പ്രതിഷേധം.

ബീഹാർ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം നടത്തുന്ന അന്വേഷണത്തിൽ ഗുരുതര കണ്ടെത്തലുകൾ ആണ് ഉണ്ടായത്. കത്തിക്കഴിഞ്ഞ നിലയിൽ കണ്ടെടുത്ത ചോദ്യപേപ്പറുകളുടെ ഫോറൻസിക് പരിശോധനയിൽ യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യത ഉണ്ടെന്ന് കണ്ടെത്തി. ഏതാണ്ട് 68 ചോദ്യങ്ങൾ യഥാർത്ഥ ചോദ്യപേപ്പറിന് സാമാനം. പരീക്ഷ ചോദ്യപേപ്പറിലെയും കണ്ടെടുത്ത ചോദ്യപേപ്പറിൽ സീരിയൽ നമ്പറുകളും ഒന്നായിരുന്നു. ചോദ്യപേപ്പർ സൂക്ഷിക്കുന്ന കവറുകൾ ശരിയായ മാതൃകയിലല്ല പൊട്ടിച്ചത് എന്നും അന്വേഷണസംഘം കണ്ടെത്തി. ഇന്ന് പടനയിൽ എത്തുന്ന സിബിഐ സംഘം ഇതുവരെ അറസ്റ്റിലായ 18 പ്രതികളെ ഡൽഹിയിൽ എത്തിക്കും എന്നാണ് ലഭിക്കുന്ന വിവരം. കേസുമായി ബന്ധപ്പെട്ട ചോദ്യംചെയിലുകൾ ഡൽഹിയിൽ ആയിരിക്കും നടക്കുക. പരീക്ഷാക്രമകേടിൽ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാന രാജി ആവശ്യപ്പെട്ട് NSUI ഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിച്ചു.

നീറ്റ് പരീക്ഷാ ക്രമക്കേട് കേസിൽ മഹാരാഷ്ട്രയിൽ രണ്ടുപേർ കൂടി അറസ്റ്റിലായി. സംശയാസ്പദമായ സന്ദേശങ്ങളും പണം ഇടപാടുകളും കണ്ടെത്തിയതിനെ തുടർന്നാണ് എടിഎസ് അറസ്റ്റ് ചെയ്തത്. കൂടുതൽ അന്വേഷണത്തിനായി ലാത്തൂർ ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ സുതാര്യത ഉറപ്പാക്കാൻ രൂപീകരിച്ച ഉന്നതല സമിതി ഇന്ന് യോഗം ചേർന്നേക്കും.

Advertisement