നീറ്റ് പരീക്ഷ ക്രമക്കേടിൽ അഞ്ചു കേസുകൾ ഏറ്റെടുത്ത് സിബിഐ

Advertisement

ന്യൂഡെല്‍ഹി. നീറ്റ് പരീക്ഷ ക്രമക്കേടിൽ അഞ്ചു കേസുകൾ ഏറ്റെടുത്ത് സിബിഐ. ബീഹാർ ചോദ്യപേപ്പർ ചോർച്ച കേസിൽ മുഖ്യസൂത്രധാരൻ നേപ്പാളിലേക്ക് കടന്നതായി വിവരം.പൊതു പരീക്ഷാ നിയമത്തിന്റെ ചട്ടങ്ങൾ പുറത്തിറക്കി കേന്ദ്രസർക്കാർ. ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടാൽ പരീക്ഷാ കേന്ദ്രത്തിന്റെ ചുമതലക്കാരൻ നടപടി സ്വീകരിക്കണം.ബീഹാർ നീറ്റ് പരീക്ഷാ ക്രമക്കേട് കേസിൽ പരീക്ഷാകേന്ദ്രത്തിലേക്കുള്ള ചോദ്യപേപ്പർ കവറുകൾ നേരത്തേ പൊട്ടിച്ചെന്ന് കണ്ടെത്തൽ.

വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശത്തിന് പിന്നാലെ നീറ്റ് പരീക്ഷ ക്രമക്കേടിൽ അഞ്ചു കേസുകൾ ഏറ്റെടുത്തു. ബീഹാറിലും ഗുജറാത്തിലും ആയി ഓരോന്നും രാജസ്ഥാനിലെ മൂന്ന് കേസുകളും ആണ് ഏറ്റെടുത്തത്. ബീഹാറിൽ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അറസ്റ്റ് ചെയ്ത 18 പ്രതികളെയും ഡൽഹിയിൽ എത്തിച്ച് സിബിഐ ചോദ്യം ചെയ്യും. ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിലെ മുഖ്യസൂത്രധാരൻ സഞ്ജീവ് മുഖ്യയ നേപ്പാളിലേക്ക് കടന്നതായി ആണ് വിവരം.അതിനിടയിൽ പൊതു പരീക്ഷ നിയമത്തിന്റെ ചട്ടങ്ങൾ കേന്ദ്രസർക്കാർ പുറത്തിറക്കി.നമുക്കേടെ ശ്രദ്ധയിൽപ്പെട്ടാൽ ആദ്യം പരീക്ഷ സെന്റർ ചുമതലക്കാരൻ റിപ്പോർട്ട് തയ്യാറാക്കി റീജിയണൽ ഓഫീസർക്ക് കൈമാറണം. റിപ്പോർട്ടർ റീജിയണൽ ഓഫീസർമാർ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കാനും ആണ് ചട്ടങ്ങളിൽ പറയുന്നത്.ബീഹാർ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം നടത്തുന്ന അന്വേഷണത്തിൽ ഗുരുതര കണ്ടെത്തലുകൾ ആണ് ഉണ്ടായത്. കത്തിക്കഴിഞ്ഞ നിലയിൽ കണ്ടെടുത്ത ചോദ്യപേപ്പറുകളുടെ ഫോറൻസിക് പരിശോധനയിൽ യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യo ഉണ്ടെന്ന് കണ്ടെത്തി. ഏതാണ്ട് 68 ചോദ്യങ്ങൾ യഥാർത്ഥ ചോദ്യപേപ്പറിന് സാമാനം.പരീക്ഷാക്രമകേടിൽ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാന രാജി ആവശ്യപ്പെട്ട് NSUI ഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിച്ചു.

നീറ്റ് പരീക്ഷാ ക്രമക്കേട് കേസിൽ മഹാരാഷ്ട്രയിൽ രണ്ടുപേർ കൂടി അറസ്റ്റിലായി. സംശയാസ്പദമായ സന്ദേശങ്ങളും പണം ഇടപാടുകളും കണ്ടെത്തിയതിനെ തുടർന്നാണ് എടിഎസ് അറസ്റ്റ് ചെയ്തത്.