മിനി ബസ് ചരക്ക് ലോറിയിലേക്ക് ഇടിച്ചുകയറി 13 പേർ മരിച്ചു

Advertisement

ബംഗളൂരു.കർണാടകയിലെ ബ്യാഡാഗിയിൽ മിനി ബസ് ചരക്ക് ലോറിയിലേക്ക് ഇടിച്ചുകയറി 13 പേർ മരിച്ചു. നാല് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ബെലഗാവിയിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്


പൂനെ – ബംഗളൂരു ദേശീയപാതയിലെ ബ്യാഡാഗിയിൽ പുലർച്ചെ 4.30ഓടെയാണ് ദാരുണമായ അപകടമുണ്ടായത്. റോഡരികിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിലേക്ക് മിനി ബസ് ഇടിച്ചുകയറുകയായിരുന്നു. കുട്ടികൾ ഉൾപ്പടെ 10 പേർ അപകട സ്ഥലത്തുവെച്ച് തന്നെ മരിച്ചു. മൂന്ന് പേര ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ നാല് പേർ ചികിത്സയിലാണ്. ബെലഗാവിയിലെ വിവിധ ക്ഷേത്രങ്ങൾ സന്ദർശിച്ച് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.    മരിച്ചവരെല്ലാവരും ശിവമൊഗ യെമഹട്ടി സ്വദേശികളാണെന്നാണ് വിവരം. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. ഡ്രൈവർ ഉറങ്ങിപോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം