ഡൽഹി അപകടത്തിന് പിന്നാലെ രാജ്‌കോട്ട് വിമാനത്താവളത്തിന്റെ മേൽക്കൂരയും തകർന്നുവീണു

Advertisement

ന്യൂ ഡെൽഹി : ഡൽഹി വിമാനത്താവളം അപകടത്തിന് പിന്നാലെ രാജ്‌കോട്ട് വിമാനത്താവളത്തിന്റെ മേൽക്കൂരയും തകർന്നുവീണു. അപകടത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ചിലർക്ക് പരുക്കേറ്റതായി വിവരമുണ്ട്. കനത്ത മഴയിലാണ് മേൽക്കൂര തകർന്നുവീണത്

ഇന്നലെ പുലർച്ചെ 5.30യോടെയായിരുന്നു ഡൽഹി വിമാനത്താവളത്തിൽ അപകടമുണ്ടായത്. കനത്ത മഴ തുടരുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. മേൽക്കൂര തകർന്നുവീണ് ഒരാൾ മരിച്ചിരുന്നു. എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തെ തുടർന്ന് വിമാനത്താവളം ഭാഗികമായി അടയ്ക്കുകയും ചെയ്തു.