രാജ്യത്ത് ഇന്നുമുതൽ പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വരും

Advertisement

ന്യൂഡെല്‍ഹി. രാജ്യത്ത് ഇന്നുമുതൽ പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വരും.

ഇന്ത്യൻ ശിക്ഷാനിയമം, ക്രിമിനൽ നടപടിക്രമം, തെളിവ് നിയമം എന്നിവയ്‌ക്ക് പകരം ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ നിയമം എന്നിവ ആണ് ഇന്നുമുതൽ പ്രാബല്യത്തിൽ.

രാജ്യത്ത് ബ്രിട്ടീഷ് ഭരണകാലത്തിന്റെ ശേഷിപ്പുകളായിരുന്ന നിയമങ്ങൾക്ക് പകരം ആധുനിക ക്രിമിനൽ നീതി നിർവഹണ സംവിധാനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി എന്ന കേന്ദ്രസർക്കാർ അറിയിച്ചു .രണ്ടാം മോദി സർക്കാരിന്റെ കാലത്താണ് ക്രിമിനൽ നിയമങ്ങളുടെ പരിഷ്കരിച്ച പതിപ്പ് പാസാക്കിയത്.പാർലമെന്ററി സമിതിയുടെ ശുപാർശകൾ പരിഗണിച്ച്, മാറ്റത്തോടെയുള്ള ബില്ലുകൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 2023 ഡിസംബറിൽ പാർലമെന്റിൽ അവതരിപ്പിക്കുകയായിരുന്നു.

. മൂന്ന് ക്രിമിനൽ നിയമങ്ങൾ പരിഷ്കരിച്ചതിനെതിരായ വിവിധ ഹർജികൾ ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.

പ്രധാന മാറ്റങ്ങൾ ഇവ

വിചാരണ പൂർത്തിയായി 45 ദിവസത്തിനുള്ളിൽ ഉത്തരവ് പുറപ്പെടുവിക്കണം. വാദം കേട്ടു തുടങ്ങി അറുപതാം ദിവസത്തിനുള്ളിൽ ചാർജ്ജുകൾ തീരുമാനിക്കണം. കൂറുമാറ്റം ഒഴിവാക്കാൻ എല്ലാ സംസ്ഥാനങ്ങളും സാക്ഷിസംരക്ഷണ പദ്ധതി നടപ്പാക്കണം

പീഡനക്കേസുകളിലെ ഇരകളുടെ മൊഴികൾ വനിതാ പോലീസ് ഉദ്യോഗസ്ഥ ഇരയുടെ ബന്ധുവിന്റെ സാന്നിധ്യത്തിൽ രേഖപ്പെടുത്തണം. മെഡിക്കൽ റിപ്പോർട്ടുകൾ ഏഴു ദിവസത്തിനകം അന്തിമമായി തയ്യാറാക്കണം.

സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങളെ നേരിടാൻ പുതിയഅദ്ധ്യായം. കുട്ടികളെ വാങ്ങുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുന്നത് ഏറ്റവും നീചമായ കുറ്റകൃത്യമായി കണക്കാക്കും. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കൂട്ട ബലാത്സംഗത്തിനിരയാക്കിയാൽ മരണ ശിക്ഷ

.ഗുരുതരമായ കുറ്റകൃത്യങ്ങൾ നടക്കുമ്പോൾ ഫോറൻസിക് വിദഗ്ധർ സംഭവസ്ഥലം നേരിൽ സന്ദർശിച്ച് വേണം തെളിവുകൾ ശേഖരിക്കാൻ എന്നുള്ളത് ഇനി നിബന്ധന

ലിംഗം എന്ന പദത്തിന്റെ വ്യാപ്തിയിൽ ട്രാൻസ്ജെൻഡറുകൾ കൂടി ഉൾപ്പെടും. വനിതകൾക്കെതിരായ ഗുരുതരമായ കുറ്റകൃത്യങ്ങളുടെ മൊഴികൾ വനിതാ മജിസ്ട്രേറ്റ് ആകണം രേഖപ്പെടുത്തേണ്ടത്.

Advertisement