നീറ്റ് ചോദ്യപേപ്പർ ചോർച്ച ഉയർത്തി പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം

Advertisement

ന്യൂഡെല്‍ഹി. നീറ്റ് ചോദ്യപേപ്പർ ചോർച്ച ഉയർത്തി പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം. നീറ്റ് വാണിജ്യ പരീക്ഷയാക്കി എന്ന് രാഹുൽ ഗാന്ധി ലോക്സഭയിൽ. കലാലയങ്ങളെ ആർഎസ്എസ് പിടിയിലാക്കി എന്ന് കോൺഗ്രസ് അധ്യക്ഷൻ ഖാർഗെ രാജ്യസഭയിൽ നന്ദി പ്രമേയ ചർച്ചയ്ക്ക് ശേഷം നീറ്റ് പരിഗണിക്കാം എന്ന് രാജ്നാഥ് സിംഗ്.വിവാദങ്ങൾക്കിടെ നീറ്റ് യുജി പുന:പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

പാർലമെന്റിൽ ഇരു സഭകളും ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം നീറ്റ് പരീക്ഷ ക്രമക്കേടിൽ ചർച്ച ആവശ്യപ്പെട്ടു. പിന്നാലെ പ്രതിഷേധം.വിദ്യാർത്ഥികൾക്കൊപ്പമാണെന്ന സന്ദേശമാണ് പാർലമെന്റ് നൽകേണ്ടത്. നീറ്റ് പരീക്ഷ പാസായാലും പണം ഇല്ലെങ്കിൽ മെഡിക്കൽ കോളേജിൽ പോകാൻ ആകില്ലെന്നും രാഹുൽ ഗാന്ധി

രാജ്യസഭയിൽ വിഷയം ഉയർത്തിയത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ. എല്ലാ ബിരുദങ്ങളും സംശയത്തിന്റെ നിഴലിൽ എന്ന് വിമർശനം.

ആർഎസ്എസിനെ ചൊല്ലി മല്ലികാർജ്ജുന ഖാർഗെയും രാജ്യസഭാ അധ്യക്ഷൻ ജഗദീപ് ധൻകറും ഏറ്റുമുട്ടി.നന്ദി പ്രമേയ ചർച്ചയ്ക്ക് ശേഷം നീറ്റ് വിഷയം പരിഗണിക്കാമെന്നാണ് ഭരണപക്ഷത്തിന്റെ മറുപടി. വരുന്ന ദിവസങ്ങളിലും നീറ്റ് വിഷയത്തിൽ പിടിമുറുക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here