ന്യൂ ഡെല്‍ഹി.ലോക്സഭയിൽ രാഹുൽ ഗാന്ധി നരേന്ദ്ര മോദി ഏറ്റു മുട്ടൽ. ഹിന്ദുവിന്റെ പേരിൽ അക്രമണം നടത്തുന്നു വെന്ന് രാഹുൽ ഗാന്ധി. ഹിന്ദുക്കളെ അവഹേളിച്ചെന്ന് പ്രധാന മന്ത്രി മോദി. രാഹുൽ മാപ്പ് പറയണമെന്ന് അമിത് ഷാ .ഹിന്ദുവെന്നാൽ മോദി യും ബിജെപി യുമല്ലെന്ന് രാഹുൽ.രാഹുലിന്റെ പ്രസംഗത്തിൽ പ്രശ്നം ഉന്നയിച്ച കേന്ദ്ര മന്ത്രി മാർക്കെതിരെ ചട്ട ലംഘ ന ആരോപണവുമായി തൃണ മൂൽ അംഗം സൗഗത റോയ് രംഗത്ത് വന്നു.
ലോക്സഭയിലെ തന്റെ രണ്ടാമത്തെ പ്രസംഗത്തിൽ കേന്ദ്രസർക്കാരിനെതിരെ അതിരൂക്ഷമായ ഭാഷയിലാണ് രാഹുൽ ഗാന്ധി സംസാരിച്ചത്.
ബിജെപി ഹിന്ദു വിന്റെ പേരിൽ ഹിംസയും വെറുപ്പും അസത്യവും പ്രചരിപ്പിക്കുന്നു, എന്നു പറഞ്ഞ രാഹുൽ ശിവന്റെയും, ഗുരു നാനാക്കിന്റെയും ഫോട്ടോ ഉയർത്തി കാണിച്ചു.ഹിന്ദുക്കളെ ആക്രമകാരികൾ എന്ന് വിളിച്ചു എന്ന് ആരോപിച്ചു പ്രധാനമന്ത്രി രംഗത്ത് വന്നു.രാഹുൽ സഭയിൽ മാത്രമല്ല രാജ്യത്തോട് മാപ്പ് പറയണമെന്ന് അമിത് ഷാ.
നോട്ട് പിൻവലിക്കൽ, അഗ്നി വീർ പദ്ധതി, ജി എസ് ടി, മണിപ്പൂർ,നീറ്റ് വിഷയങ്ങൾ ആയുധമാക്കിയ രാഹുൽ പ്രധാനമന്ത്രിയെ പലതവണ പരിഹസിച്ചു.
പലതവണ സ്പീക്കറും, മുതിർന്ന മന്ത്രിമാരും ഇടപെട്ടെങ്കിലും പിന്മാറാൻ രാഹുൽ തയ്യാറായില്ല.
ക്രമപ്രശ്നം ഉന്നയിച്ച ഭരണപക്ഷത്തിന് നേരെ പ്രതിരോധവുമായി, ഹൈബി ഈഡൻ, സൗഗ ത റായി എന്നീ പ്രതിപക്ഷ അംഗങ്ങൾ രംഗത്തുവന്നു.
പ്രതിപക്ഷം ശത്രുക്കൾ അല്ലെന്നും എന്തും ചർച്ച ചെയ്യാൻ തയ്യാറാണെന്നും വ്യക്തമാക്കിയാണ് രാഹുൽ പ്രസംഗം അവസാനിപ്പിച്ചത്.