പുനെ. വെള്ളച്ചാട്ടത്തിലേക്ക് സാഹസികമായി എടുത്തുചാടിയ യുവാവ് മരിച്ചു. പുനെ താമിനി ഗട്ട് വെള്ളച്ചാട്ടത്തിലേക്ക് എടുത്ത് ചാടിയ യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 38കാരനായ വിമുക്തഭടൻ സ്വപ്നിൽ ധവാഡെ ആണ് മരിച്ചത്. ശനിയാഴ്ച 30 അംഗ ട്രക്കിങ് സംഘത്തിനൊപ്പമാണ് സ്വപ്നിൽ യാമിനി ഗട്ടിലേക്ക് എത്തിയത്. തുടർന്ന് ഓരോരുത്തരായി വെള്ളച്ചാട്ടത്തിലേക്ക് എടുത്തുചാടുകയായിരുന്നു. എന്നാൽ ശക്തമായ ഒഴുക്കിൽപെട്ടു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മഴ ശക്തമായതിനാൽ ഇവിടെ ട്രക്കിങ്ങിന് വനം
വകുപ്പിൻ്റെ വിലക്കുണ്ടെങ്കിലും ഇത് ലംഘിച്ച്
എത്തുന്നവരാണ് അപകടത്തിൽപെടുന്നത്.