മുംബൈ. ബുഷി ഡാമിൽ ഒഴുക്കിൽപെട്ട് കാണാതായവർക്കായുള്ള തെരച്ചിൽ അവസാനിപ്പിച്ചു. ഏറ്റവുമൊടുവിൽ കണ്ടെത്താനുണ്ടായിരുന്ന നാലു വയസുകാരന്‍അദ്നാന്‍റെ മൃതദേഹവും ഇന്നലെ രാത്രിയോടെ കിട്ടി. ഇതോടെ ആകെ മരണ സംഖ്യ 5 ആയി.
അദ്നാന് വേണ്ടി പകൽ മുഴുവൻ നടത്തിയ തെരച്ചിൽ രാത്രിയോടെയാണ് ഫലം രണ്ടത്. ഡാമിലെ ആഴത്തിൽ നിന്നും നാവികസേനയുടെ മുങ്ങൽ വിദഗ്ദർ കുഞ്ഞ് ശരീരം പുറത്തെടുത്തു. ഒരു കുടുംബത്തിലെ നാല് കുരുന്നുകളും ഒരു സ്ത്രീയുമാണ് മുങ്ങി മരിച്ചത്. ഞായറാഴ്ചയാണ് അവധി ആഘോഷിക്കാനാനായി 17 അംഗ സംഘം പൂനെയിൽ നിന്ന് ലോണാവാലയിലെ ബുഷി ഡാം പരിസരത്തേക്ക് വരുന്നത്. ഡാമിലേക്ക് വെള്ളമൊഴുകിയെത്തുന്ന ചെറു വെള്ളച്ചാട്ടത്തിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെയാണ് മലവെള്ളം കുതിച്ചെത്തിയത്. കയറി നിന്ന് പാറയ്ക്ക് ചുറ്റും വെള്ളം നിറഞ്ഞതോടെ മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ. പിന്നാലെ വെള്ളത്തിൽ അവർ ഒന്നാകെ ഒലിച്ച് പോയി. ചിലർ നീന്തിക്കയറിയെങ്കിലും 4 കുട്ടികളടക്കം 5പേരെ കാണാതാവുകയായിരുന്നു.തുടർന്ന് നാവികസേനയുടെ നേതൃത്വത്തിലായിരുന്നു ഡാമിലെ തെരച്ചിൽ. മൂന്ന് പേരുടെ മൃതദേഹം അന്ന് തന്നെ കിട്ടി. 9 വയസുകാരി മരിയ സയ്യദിന്ർറെ മൃതദേഹം ഇന്നലെ രാവിലെയാണ് കിട്ടിതയത്