മൊബൈല്‍ താരിഫ് നിരക്കുകളിലെ വ്യത്യാസം നാളെ മുതല്‍; 84 ദിവസത്തെ പ്ലാനില്‍ മികച്ചതാര്? ജിയോ- എയര്‍ടെല്‍- വി നിരക്കുകളും ഓഫറുകളും അറിയാം…

Advertisement

നാളെ മുതല്‍ ടെലികോം കമ്പനികളായ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വൊഡഫോണ്‍ ഐഡിയ എന്നിവര്‍ നിരക്കു വര്‍ധന പ്രഖ്യാപിച്ചിട്ടുണ്ട്. 2024ലെ 5 ജി സ്പെക്ട്രം ലേലത്തിനു തൊട്ടുപിന്നാലെയാണ് കമ്പനികള്‍ റീചാര്‍ജ് നിരക്കു വര്‍ധന പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ മൂവരുടെയും ഏറ്റവും ജനകീയമായ 84 ദിവസം വാലിഡിറ്റി വരുന്ന പ്ലാനുകള്‍ തമ്മിലുള്ള ഒരു താരമത്യമാണ് താഴെ നല്‍കുന്നത്. ഇതു പ്ലാനുകള്‍ അതിവേഗം വിലയിരുത്താന്‍ നിങ്ങളെ സഹായിക്കും.

റിലയന്‍സ് ജിയോ
84 ദിവസം വാലിഡിറ്റിയുള്ള 4 പ്ലാനുകള്‍ ജിയോ വാഗ്ദാനം ചെയ്യുന്നു. മനിലവില്‍ 395 രൂപ, 666 രൂപ, 719 രൂപ, 999 രൂപ വിലവരുന്ന ഈ പ്ലാനുകള്‍ക്ക് നാളെ മുതല്‍ യഥാക്രമം 479 രൂപ, 799 രൂപ, 859 രൂപ, 1,199 രൂപ വിലവരും. എല്ലാ പ്ലാനുകളും അണ്‍ലിമിറ്റഡ് വോയിസുമായെത്തുന്നു. പ്രതിദിനം 100 എസ്എംഎസും ലഭിക്കും. അതേസമയം ഡാറ്റയിലാണ് മാറ്റം വരുന്നത്.
479 രൂപയുടെ പ്ലാന്‍ മൊത്തം 6 ജിബി ഡാറ്റ മാത്രമാണ് നല്‍കുക. 799 രൂപയുടെ പ്ലാനില്‍ പ്രിതിദനം 1.5 ജിബി ഡാറ്റ കിട്ടും. 859 രൂപയ്ക്ക് പ്രതിദിനം 2 ജിബി ഡാറ്റയും, 1,199 രൂപയ്ക്ക് പ്രതിദിനം 3 ജിബി ഡാറ്റയും കിട്ടും. ദിവസം 2 ജിബി ഡാറ്റയും, അതിനു മുകളിലും വാഗ്ദാനം ചെയ്യുന്ന എല്ലാ പ്ലാനുകളിലു, അണ്‍ലിമിറ്റഡ് 5ജി കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് സേവനങ്ങളും ചില പ്ലാനുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നു.

ഭാരതി എയര്‍ടെല്‍
എയര്‍ടെല്ലിന്റെയും പുതിയ പ്ലാനുകള്‍ നാളെ പ്രാബല്യത്തില്‍ വരും. 84 ദിവസം വാലിഡിറ്റിയില്‍ രണ്ട് പ്ലാനുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. നിലവില്‍ 719 രൂപ, 839 രൂപ ചെലവ് വരുന്ന ഈ പ്ലാനുകള്‍ക്ക് നാളെ മുതല്‍ യഥാക്രമം 859 രൂപ, 979 രൂപ മുടക്കണം. 859 രൂപയ്ക്ക് പ്രതിദിനം 1.5 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിങ്ങനെയാണ് വാഗ്ദാനം.
979 രൂപയ്ക്ക് പ്രതിദിനം 2 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് ലഭിക്കും. അപ്പോളോ 24*7 സര്‍ക്കിള്‍, സൗജന്യ ഹല്ലോട്യൂണ്‍സ് എന്നിവയാണ് ചില അധിക സേവനങ്ങള്‍.

വൊഡഫോണ്‍ ഐഡിയ
വി 84 ദിവസത്തേയ്ക്ക് 3 പ്ലാനുകള്‍ നല്‍കുന്നു. പക്ഷെ നിലവില്‍ കമ്പനി 4ജി മാത്രമാണ് നല്‍കുന്നതെന്നു മറക്കരുത്. ഇതില്‍ 459 രൂപയുടെ പ്ലാന്‍ അണ്‍ലിമിറ്റഡ് വോയിസ് കോളിംഗ് പ്ലാനാണ്. ഇതില്‍ 6 ജിബി ഡാറ്റ മാത്രമാണ് ലഭിക്കുക. 300 എസ്എംഎസും കിട്ടും. ഈ പ്ലാനിന് ഇനി മുതല്‍ ഉപയോക്താക്കള്‍ 509 രൂപ ചെലവാക്കണം. മറ്റു രണ്ടു പ്ലാനുകളും പ്രതിദിന ഡാറ്റ പ്ലാനുകളാണ്.
719 രൂപയുടെ പ്ലാനിന്റെ പുതുക്കിയ നിരക്ക് 859 രൂപയാണ്. ഇവിടെ പ്രതിദിനം 1.5 ജിബി ഡാറ്റ, 12 എഎം മുതല്‍ 6 എഎം വരെ അണ്‍ലിമിറ്റഡ് ഡാറ്റ, വീക്കെന്‍ഡ് ഡാറ്റ റോള്‍ ഓവര്‍, അണ്‍ലിമിറ്റഡ് കോളിംഗ്, 100 എസ്എംഎസ് എന്നിവ ലഭിക്കും.
839 രൂപയുടെ പ്ലാനിന് ഇനി 979 രൂപ നല്‍കണം. ഇവിടെ പ്രതിദിനം 2 ജിബി ഡാറ്റ, 12 എഎം മുതല്‍ 6 എഎം വരെ അണ്‍ലിമിറ്റഡ് ഡാറ്റ, വീക്കെന്‍ഡ് ഡാറ്റ റോള്‍ ഓവര്‍, അണ്‍ലിമിറ്റഡ് കോളിംഗ്, 100 എസ്എംഎസ് എന്നിവ ലഭിക്കും.