ഹാത്രാസ് ദുരന്തം: മരണസംഖ്യ 100 ലേറെയായി, 150 പേർ ആശുപത്രിയിൽ

Advertisement

ഉത്തർപ്രദേശ്: ഹാത്രാസിൽ ആത്മീക ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 100 ലേറെയായി. 150 പേർക്ക് പരുക്കേറ്റു. മൃതദേഹങ്ങൾ ഇതുവരെ പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിൽ എത്തിച്ചതായി അധികൃതർ അറിയിച്ചു. മുഗൾഗർഹി ഗ്രാമത്തിൽ നടന്ന മതപരമായ ചടങ്ങിനിടെയാണ് അപകടം.

മരിച്ചവരിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടുന്നു. എത്തിച്ച മൃതദേഹങ്ങളുടെ തിരച്ചറിയൽ നടപടികൾ പുരോഗമിക്കുകയാണെന്ന് സ്ഥലം എഎസ്പി രാജേഷ് കുമാർ സിംഗ് അറിയിച്ചു

ദുരന്തത്തിൽ രാഷ്ട്രപതി ദ്രൗപതി മൂർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ അനുശോചിച്ചു.

Advertisement