ലോക്സഭ, അച്ചടക്കമില്ലാത്ത ക്ളാസ്മുറിപോലെ പ്രക്ഷുബ്ദ്ധം

Advertisement

ന്യൂഡെല്‍ഹി. സമീപകാലത്തെങ്ങും കാണാത്ത ബഹളത്തിനൊപ്പം ആണ് പ്രധാനമന്ത്രി നരേന്ദ്രമോദി ലോകസഭയിൽ ഇന്ന് സംസാരിച്ചത്. പ്രതിപക്ഷ നിരയെ നിയന്ത്രിയ്ക്കാത്ത രാഹുൽ ഗാന്ധിയ്ക്ക് എതിരെ സ്പീക്കർ ക്ഷുഭിതനായി. നാളെ വരെ ആണ് ലോകസഭയുടെ പ്രത്യേക സമ്മേളനം.

ഒരു പതിറ്റാണ്ട് , പതിവില്ലാതിരുന്ന കാഴ്ച, പ്രതിപക്ഷ നിരയുടെ പ്രതിഷേധത്തിൽ ട്രഷറി ബൻച് അസ്വസ്ഥമായി. നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ച ഉപസംഹരിയ്ക്കാൻ പ്രധാനമന്ത്രി എഴുനേറ്റപ്പോൾ മുതൽ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചു. ചില അവസരങ്ങളിൽ പ്രതിപക്ഷ മുദ്രാവാക്യങ്ങൾ പ്രധാന മന്ത്രിയുടെ പ്രസംഗത്തെയും തടസ്സപ്പെടുത്തി. പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി പ്രതിഷേധത്തെ പ്രോത്സാഹിപ്പിയ്ക്കുന്ന സമീപനം ആണ് സ്വീകരിച്ചത്. ക്ഷുഭിതനായ സ്പീക്കർ രാഹുൽ ഗാന്ധിയോട് സമാധാനം ഉറപ്പാക്കാത്തതിൽ അത്യപ്തി അറിയിച്ചു. പക്വതയോടെ പെരുമാറിയില്ല വിമര്‍ശനം പതിവുപോലെ. എന്നിട്ടും ഈ ബഹളം പ്രതിപക്ഷം ആസ്വദിച്ചു.

ആദ്യ മിനിറ്റുകളിൽ അല്പം പകച്ചത് പോയതായ് തോന്നിച്ചെൻകിലും പിന്നിട് പ്രധാനമന്ത്രിയും സ്വതസിദ്ധമായ ശൈലിയിലെയ്ക്ക് മടങ്ങി എത്തി. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിന് അഗ്നി പകരുന്ന കൂടുതൽ പരാമർശങ്ങളുമായ് ട്രഷറി ബൻചിനെ സജീവമാക്കി. കോൺഗ്രസ്സിന്റെ അഴിമതി, രാഹുൽ ഗാന്ധിയുടെ കള്ളം പറയുന്ന കുട്ടിയുടെ കൌശലം. അടിയന്തിരാവസ്ഥ, നെഹ്റുവിന്റെ ദളിത് വിരുദ്ധത, ഹിന്ദുക്കൾക്ക് എതിരായ കോൺഗ്രസ് ഗൂഡലോചന അങ്ങനെ നീണ്ടു വിമർശനങ്ങൾ.

ഭരണ- പ്രതിപക്ഷാംഗങ്ങളുടെ വാദ പ്രതിവാദങ്ങൾ ഇത്ര ശക്തമാകുന്നത് കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇത് ആദ്യമായാണ്. പ്രതിപക്ഷ നിര ശക്തമായപ്പോൾ അവരെ കൈകാര്യം ചെയ്യുന്നതിന് കാർക്കശ്യം കാട്ടിയെങ്കിലും സ്പിക്കറും നന്നേ പ്രയാസപ്പെട്ടു,

Advertisement