ഹത്രസ് ദുരന്തം, സത്സംഗ് സംഘാടകനെ അറസ്റ്റ് ചെയ്തു

Advertisement

ന്യൂഡെല്‍ഹി.ഹത്രസ് ദുരന്തത്തിൽ സത്സംഗ് സംഘാടകൻ ദേവ് പ്രകാശ് മധുക്കർനെ അറസ്റ്റ് ചെയ്തു.ഭോലെ ബാബയുടെ അടുത്ത അനുയായി ആയ ഇയാൾ നേരിട്ട് എത്തി കീഴടങ്ങുകയായിരുന്നുവെന്ന് അഭിഭാഷകൻ അറിയിച്ചു. ഡൽഹി പോലീസിനെ മുൻപിൽ ആണ് മധുകർ കീഴടങ്ങിയത്. ഡൽഹി പോലീസ് ഇയാളെ യുപി പോലീസിന് കൈമാറി.സംഭവത്തിന് പിന്നാലെ ഇദ്ദേഹം ഒളിവിലായിരുന്നു. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും യുപി പോലീസ് പ്രഖ്യാപിച്ചിരുന്നു. ആൾദൈവം സൂരജ് പാലെന്ന ഭോലെ ബാബയ്ക്കായി തിരച്ചിൽ തുടരുകയാണ്.സംഭവത്തിന് പിന്നിൽ അട്ടിമറി സാധ്യത ഉണ്ടോ എന്നും പോലീസ് പരിശോദിക്കുന്നുണ്ട്. എഫ്ഐആറിൽ ഭോലെ ബാബയുടെ പേര് പരാമർശിക്കാത്തതിലും വിമർശനങ്ങൾ ഉയരുകയാണ്.