മണിപ്പൂർ ജിരിബാമിൽ അക്രമികൾ സുരക്ഷാസേനയുടെ വാഹനത്തിനു നേരെ വെടിവയ്പ്പ് നടത്തി

Advertisement

ഇംഫാല്‍. മണിപ്പൂർ ജിരിബാമിൽ വെടിവയ്പ്പ്.അക്രമികൾ സുരക്ഷാസേനയുടെ വാഹനത്തിനു നേരെ വെടിവയ്പ്പ് നടത്തി. സുരക്ഷ സേന തിരിച്ചടിച്ചു. അക്രമികളിൽ രണ്ടുപേരെ സേന പിടികൂടി.

പ്രതികളെ പോലീസിന് കൈമാറി. അറസ്റ്റിലായ ആക്രമികളെ ചോദ്യം ചെയ്തു വരികയാണ്.രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന് തൊട്ടു മുൻപാണ് സംഭവം റിപ്പോർട്ട് ചെയ്തത്. മണിപ്പൂർ സന്ദർശനത്തിന്റെ ഭാഗമായി രാഹുൽഗാന്ധി ആദ്യം എത്തിയതും ജിരിബാമിൽ ആയിരുന്നു.ഇന്നലെ രാത്രിയും ജിരിബാമിൽ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. കലാപകാരികൾ നിരവധി വീടുകൾ ഇന്നലെ തീയിട്ടതായും സുരക്ഷാസേന അറിയിച്ചു. ഇരു സംഭവങ്ങളിലും വിശദമായി അന്വേഷണം പുരോഗമിക്കുന്നു.

Advertisement