രാഹുൽ ഗാന്ധി ഇന്ന് സ്വന്തം മണ്ഡലമായ റായ്ബറേലിയില്‍

Advertisement

ലഖ്നൗ.പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് സ്വന്തം മണ്ഡലമായ റായ്ബറേലി സന്ദർശിക്കും.
പ്രതിപക്ഷനേതാവ് ആയതിനുശേഷം ഉള്ള രാഹുലിൻ്റെ ആദ്യ മണ്ഡല സന്ദർശനമാണ്.
റായ്ബറേലിയിലെ ജനങ്ങളുമായി
രാഹുൽ സംവദിക്കും.ഇത്തവണ തെരഞ്ഞെടുപ്പിൽ റായ്ബറേലിയിലും വയനാട്ടിലും വിജയിച്ച രാഹുൽഗാന്ധി റായ്ബറേലി നിലനിർത്താൻ
തീരുമാനിക്കുകയായിരുന്നു. പ്രളയക്കെടുതി രൂക്ഷമായ അസമലും
സംഘർഷം തുടരുന്ന മണിപ്പൂരിലും രാഹുൽ കഴിഞ്ഞദിവസം സന്ദർശനം നടത്തിയിരുന്നു. ഇതിനു ശേഷമാണ് റായ്ബറേലിയിലേക്ക് എത്തുന്നത്.