രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിൽ

Advertisement

മോസ്കോ. രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിൽ എത്തി. ഇരുപത്തിരണ്ടാമത് ഇന്ത്യ റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് സന്ദർശനം.
ഉക്രൈൻ റഷ്യ സംഘർഷം ആരംഭിച്ചതിനുശേഷം ഉള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമാണിത്. റഷ്യൻ പ്രസിഡൻറ്
വ്ളാദിമിർ പുടിൻ ഒരുക്കിയ അത്താഴവിരുന്നിൽ പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. ഇന്ന് ഇരു നേതാക്കളും പങ്കെടുക്കുന്ന ഉച്ചകോടി നടക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബഹുമുഖ ബന്ധത്തിൻറെ എല്ലാ വശങ്ങളും വിലയിരുത്തുമെന്ന് ഉച്ചകോടിക്ക് മുൻപായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഉച്ചകോടിയുടെ അജണ്ട സമഗ്രമായിരിക്കും മെന്നും നേതാക്കൾ തമ്മിലുള്ള അനൗപചാരിക സംഭാഷണം ഉണ്ടാകുമെന്നും റഷ്യ വ്യക്തമാക്കി.

അതിനിടെ കീവിലെ കുട്ടികളുടെ ആശുപത്രിക്ക്‌ നേരെ റഷ്യ തുടർച്ചയായ മിസ്സൈ ൽ ആക്രമണം നടത്തി. 36 പേർക്കെങ്കിലും ജീവൻ നഷ്ടപെട്ടതായി റിപ്പോർട്ടുകൾ. യുക്രയിനെതിരെ റഷ്യ അടുത്ത കാലത്ത്‌ നടത്തിയ ഏറ്റവും വലിയ മിസ്സൈ ൽ ആക്രമണമാണിത്

കുട്ടികളുടെ ആശുപത്രി ആക്രമിച്ചത്‌ റഷ്യൻ ക്രൂരതകളുടെ ഓർമ്മപെടുത്തലെന്ന് യു എസ്‌ പ്രസിഡന്റ്‌ ജോ ബൈഡൻ വിമര്‍ശിച്ചു.