ഹരിയാനയിൽ 7 വയസുകാരനെ അമ്മയുടെ പങ്കാളി ഭിത്തിയിലെറിഞ്ഞ് കൊന്നു

Advertisement

ഹരിയാന: ഏഴ് വയസുകാരനെ അമ്മയുടെ പങ്കാളി അതിക്രൂരമായി മർദിച്ച് കൊന്നു. ഗുരുഗ്രാമിലാണ് സംഭവം. ഗുരുഗ്രാം രാജേന്ദ്രപാർക്ക് ഏരിയയിലെ വീട്ടിൽ കുട്ടികളുടെ അമ്മ ഇല്ലാത്ത സമയത്താണ് സംഭവം നടന്നത്. മരിച്ച കുട്ടിയുടെ സഹോദരനായ എട്ട് വയസുകാരനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് പ്രീതി എന്ന യുവതിയുടെ ലിവിംഗ് ടുഗദർ പങ്കാളിയായ വിനീത് ചൗധരി രണ്ട് ആൺകുട്ടികളെ മർദിച്ചത്. കഴിഞ്ഞ ദിവസം മദ്യപിച്ച് വീട്ടിലെത്തിയ വിനീത് കുട്ടികളെ ക്രൂരമായി മർദിക്കുകയായിരുന്നു. ഏഴ് വയസുകാരൻ മനു എന്ന കുട്ടിയെ ഇയാൾ പൊക്കിയെടുത്ത് ഭിത്തിയിലെറിഞ്ഞാണ് കൊലപ്പെടുത്തിയത്.
സഹോദരനായ പ്രീതിനെയും ഇയാൾ ചുമരിലെറിഞ്ഞു. വിവരം അറിഞ്ഞെത്തിയ പ്രീതിയാണ് അയൽവാസികളെ വിവരം അറിയിച്ചത്. നാട്ടുകാർ ചേർന്ന് രണ്ട് കുട്ടികളെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മനു മരിച്ചു

കുട്ടികളുടെ മുത്തച്ഛന്റെ പരാതിയിൽ വിനീതിനെ ഗുരുഗ്രാം പോലീസ് അറസ്റ്റ് ചെയ്തു. യുപി സ്വദേശിയായ ഇയാൾ സ്വകാര്യ കമ്പനിയിലെ ജോലിക്കാരനാണ്.