ഹാത്രാസ് ദുരന്തത്തിൽ നടപടിയുമായി യുപി സർക്കാർ; ആറ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു

Advertisement

ഉത്തർപ്രദേശ്:
ഹാത്രാസ് ദുരന്തവുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിച്ച് യുപി സർക്കാർ. സിക്കന്ദർറാവ് എസ് ഡി എം, പോലീസ് സർക്കിൾ ഓഫീസർ, എസ് എച്ച് ഒ അടക്കം ആറ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. പ്രത്യേക സംഘം മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പരിപാടിക്ക് അനുമതി നൽകിയതിൽ ഉദ്യോഗസ്ഥർക്ക് അടക്കം വലിയ വീഴ്ച സംഭവിച്ചെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. എസ് ഡി എം പരിപാടിക്ക് അനുമതി നൽകിയത് സ്ഥലം സന്ദർശിക്കാതെയാണെന്നും ഉന്നത ഉദ്യോഗസ്ഥരെ ഇതുസംബന്ധിച്ച വിവരങ്ങൾ പോലീസ് അടക്കം അറിയിച്ചില്ലെന്നും റിപ്പോർട്ടിൽ പറുയന്നു.
അപകടത്തിൽ സംഘാടകരെ പോലെ സർക്കാർ സംവിധാനങ്ങളും ഉത്തരവാദികളെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഭോലെ ബാബ എന്ന സ്വയം പ്രഖ്യാപിത ആൾദൈവം നടത്തിയ മതപ്രഭാഷണത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 121 പേരാണ് ഹാത്രാസിൽ മരിച്ചത്‌

Advertisement