ജമ്മു. കശ്മീരിലെ 2 ഇടങ്ങളിൽ ഭീകർക്കായുള്ള തെരച്ചിൽ തുടരുന്നു. 5 സൈനികർ വീരമൃത്യു വരിച്ച കത്വയിൽ പ്രത്യേക കമാൻഡോ സംഘം ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ തുടരുന്നത്. അതേ ഇന്നലെ വൈകീട്ട് ഏറ്റു മുട്ടൽ ഉണ്ടായ ദോഡ ജില്ലയിലെ ഗോലി-ഗഡി വനമേഖലയിലും സന്യത്തിന്റ തെരച്ചിൽ തുടരുകയാണ്. ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ വെടിവെച്ചിട്ടതായാണ് സൈനിക വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. പ്രദേശത്ത് കൂടുതൽ ഭീകരം ഒളിച്ചിരിക്കുന്നുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്.കത്വ യുലുണ്ടായ ഭീകരക്രമണത്തിൽ വീരമൃത്യു വരിച്ച 5 സൈനികരുടെയും മൃതദേഹങ്ങൾ ഇന്ന് സംസ്കരിക്കും. ഇന്നലെ ജന്മദേശമായ ഉത്തരാഖണ്ഡിലെ, ജോളി ഗ്രാൻഡ് വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹങ്ങൾക്ക് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അന്ത്യോപചാരം അർപ്പിച്ചിരുന്നു. കത്വയിൽ ഭീകരാക്രമണം ഉണ്ടായ സ്ഥലത്ത് എൻഐഎയും ഫോറ ൻസിക് സംഘവും പരിശോധന നടത്തി. ജമ്മുകശ്മീരിൽ കഴിഞ്ഞ രണ്ടു മാസങ്ങൾക്കിടയിൽ ഉണ്ടായ നാല് ഭീകരാക്രമണങ്ങളിലെ വിദേശ ബന്ധം സംബന്ധിച്ച് എന്നെ അന്വേഷണം ആരംഭിച്ചതായാണ് വിവരം.