നീറ്റ് പരീക്ഷ , കേന്ദ്രസർക്കാരിനും എൻടിഎയ്ക്കും സത്യവാങ്മൂലം സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും

Advertisement

ന്യൂഡെല്‍ഹി. നീറ്റ് പരീക്ഷ ക്രമക്കേടിൽ കേന്ദ്രസർക്കാരിനും എൻടിഎയ്ക്കും സത്യവാങ്മൂലം സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും.ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് മുമ്പായി സത്യവാങ്മൂലം സമർപ്പിക്കാനാണ് സുപ്രീംകോടതിയുടെ നിർദ്ദേശം.നീറ്റ് ചോദ്യപേപ്പറിന്റെ അച്ചടിയും വിതരണവും  ലോക്കറിൽ സൂക്ഷിച്ചതടക്കമുള്ള വിശദാംശങ്ങൾ മറുപടിയിൽ അറിയിക്കണം. ചോദ്യപേപ്പർ ചോർച്ചയുടെ വ്യാപ്തി എത്രത്തോളമാണെന്ന് വ്യക്തമാക്കാനും കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ചോദ്യപേപ്പർ ചോർച്ചയുടെ ഗുണഭോക്താക്കളായ വിദ്യാർത്ഥികളെ കൃത്യമായി തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിൽ പുനഃ പരീക്ഷ നടത്തേണ്ടി വരുമെന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.കേസ് അന്വേഷിക്കുന്ന സിബിഐയോട് തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ഹർജികൾ നാളെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിഗണിക്കും.