വിവാഹ മോചിതയായ മുസ്ലിം സ്ത്രീക്ക് ജീവനാംശം തേടാം, നിർണായക വിധിയുമായി സുപ്രീം കോടതി

Advertisement

ന്യൂഡെല്‍ഹി. വിവാഹ മോചിതയായ മുസ്ലിം സ്ത്രീക്ക് ജീവനാംശം തേടാമെന്ന നിർണായക വിധിയുമായി സുപ്രീം കോടതി.ജീവനാംശം തേടുന്നതിനുള്ള നിയമം മതം നോക്കാതെ വിവാഹിതരായ എല്ലാ സ്ത്രീകൾക്കും ബാധകമാണെന്നു സുപ്രിം കോടതി.

വിവാഹമോചിതയായ മുസ്ലീം സ്ത്രീക്ക് ക്രിമിനൽ നടപടിച്ചട്ടത്തിലെ സെക്ഷൻ 125 പ്രകാരം ഭർത്താവിൽ നിന്ന് ജീവനാംശം തേടാമെന്ന് സുപ്രീം കോടതി വിധിച്ചു.

വിവാഹമോചിതയായ ഭാര്യക്ക് മാസം 10000 രൂപ ജീവനാംശം നൽകാനുള്ള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് തെലങ്കാന സ്വദേശിയായ മുസ്ലീം യുവാവ് സമർപ്പിച്ച ഹർജി തള്ളിയാണ് ജസ്റ്റിസ് ബി വി നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് വിധി പ്രസ്ഥാവിച്ചത്.

വിവാഹിതരായ സ്ത്രീകൾക്ക് മാത്രമല്ല, എല്ലാ സ്ത്രീകൾക്കും CRPC സെക്ഷൻ 125 ബാധകമാകുമെന്നും ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി.ജീവനാംശം തേടുന്നതിനുള്ള നിയമം മതം നോക്കാതെ വിവാഹിതരായ എല്ലാ സ്ത്രീകൾക്കും ബാധകമാണെന്നും ബെഞ്ച് വ്യക്തമാക്കി.

ഭാര്യയെ പരിപാലിക്കുക എന്നത് ജീവകാരുണ്യമല്ലെന്നും വിവാഹിതരായ സ്ത്രീകളുടെ അവകാശമാണെന്നും,
ഇന്ത്യൻ പുരുഷൻ ഒരു വീട്ടമ്മയുടെ ത്യാ​ഗം തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു.ഇരു ജഡ്ജി മാരും വെവ്വേറെയാണ് വിധി പുറപ്പെടുവിച്ചത്

Advertisement