നീറ്റ് പുനപരീക്ഷയെ എതിർത്ത് സുപ്രീംകോടതിയിൽ കേന്ദ്രസർക്കാരിന്റെ സത്യവാങ്മൂലം

Advertisement

ന്യൂഡെല്‍ഹി.നീറ്റ് പുനപരീക്ഷയെ എതിർത്ത് സുപ്രീംകോടതിയിൽ കേന്ദ്രസർക്കാരിന്റെ സത്യവാങ്മൂലം. ഐഐടി മദ്രാസിന്റെ റിപ്പോർട്ടിൽ വ്യാപക ക്രമക്കേടോ അസ്വാഭാവികതയോ കണ്ടെത്തിയിട്ടില്ലെന്നും കേന്ദ്രം കോടതിയിൽ അറിയിച്ചു. ക്രമക്കേടുകൾ നടന്നത് ചിലയിടങ്ങളിൽ മാത്രം എന്നും കേന്ദ്രം. ഭാവിയിൽ ക്രമക്കേടുകൾ ഉണ്ടാകാതിരിക്കാൻ ഏഴംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. 2024 25 ലേക്കുള്ള കൗൺസിലിംഗ് ജൂലൈ മൂന്നാം വാരം ആരംഭിക്കും എന്നും സത്യവാങ്മൂലത്തിൽ. രാജ്യത്തെ എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലെയും വിദ്യാർത്ഥികളുടെ സ്കോർ പൊതുവേ ഉയർന്നിട്ടുണ്ട് എന്നും കേന്ദ്രത്തിന്റെ മറുപടി. ഹർജി നാളെ സുപ്രീംകോടതി പരിഗണിക്കാൻ ഇരിക്കെയാണ് കേന്ദ്രം സത്യവാങ്മൂലം സമർപ്പിച്ചത്.

നീറ്റ് പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡിവൈചന്ദ്രചൂഡ്ഡ് അധ്യക്ഷനായ മൂന്നക്ക ബെഞ്ചാണ് പരിഗണിക്കുന്നത്.ഹർജിയിന്മേൽ ൽ സുപ്രീംകോടതി നിർദ്ദേശപ്രകാരം കേന്ദ്രവും എന്‍ ടി എയും സത്യവാങ്മൂലം ഇന്നലെ സമർപ്പിച്ചിരുന്നു. ഇരുവരുടെയും സത്യവാങ്മൂലത്തിൽ ചോദ്യപേപ്പർ ചോർച്ച ഒറ്റപ്പെട്ട സംഭവമായാണ് പരാമർശിച്ചത്. നീറ്റ് പരീക്ഷാഫലത്തിൽ അസ്വാഭാവികത ഇല്ലെന്ന് കേന്ദ്രവും ടെലഗ്രാമിൽ പ്രചരിച്ച ചോദ്യപേപ്പർ ദൃശ്യങ്ങൾ വ്യാജമെന്ന് NTA യും സുപ്രീംകോടതി അറിയിച്ചു. പരീക്ഷയുടെ പവിത്രതയിക്കേറ്റ കളങ്കം വേർതിരിക്കാൻ ആയില്ലെങ്കിൽ പുനപരീക്ഷ നടത്താം എന്ന നിലപാടിലാണ് സുപ്രീംകോടതി. ഹർജിക്കാരോട് പ്രധാനവാദങ്ങൾ ഒരുമിച്ചാക്കി സമർപ്പിക്കുവാനും സുപ്രീംകോടതി അറിയിച്ചിരുന്നു.

Advertisement