കെജ്രിവാളിന് ഇടക്കാല ജാമ്യം ലഭിച്ചെങ്കിലും പുറത്തിറങ്ങാനാകില്ല; തിരഞ്ഞെടുക്കപ്പെട്ട നേതാവാണെന്ന് സുപ്രീം കോടതി

Advertisement

ന്യൂ ഡെൽഹി :
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം. ഇഡി അറസ്റ്റ് ചോദ്യം ചെയ്ത് കെജ്രിവാൾ നൽകിയ ഹർജിയിൽ സുപ്രീം കോടതിയാണ് ഇന്ന് വിധി പറഞ്ഞത്.കേ ജരിവാൾ തിരഞ്ഞെടുക്കപ്പെട്ട നേതാവാണെന്നും ഭരണത്തിൽ തുടരണമോയെന്ന് കേജരിവാളിന് തീരുമാനിക്കാമെന്ന് കോടതി അഭിപ്രായപ്പെട്ടു.. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. എന്നാൽ ഇ ഡി കേസിൽ ജൂഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന കേജരിവാളിന് ജാമ്യം ലഭിച്ചത് കൊണ്ട് പുറത്തിറങ്ങാൻ കഴിയുകയില്ല. കഴിഞ്ഞ മെയ് 17ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത അടങ്ങുന്ന രണ്ടംഗ ബെഞ്ച് ഹർജിയിൽ വാദം കേട്ടിരുന്നു. തുടർന്ന് വിധി പറയാൻ മാറ്റുകയായിരുന്നു.

നേരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സുപ്രീം കോടതി കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. വോട്ടെടുപ്പ് സമാപിച്ചതിന് പിന്നാലെ ജൂൺ 3ന് കെജ്രിവാൾ ജയിലിലേക്ക് മടങ്ങി. ജൂൺ 20ന് ഡൽഹി റോസ് അവന്യു കോടതി കെജ്രിവാളിന് ജാമ്യം അനുവദിച്ചു. എന്നാൽ ഇഡിയുടെ അപ്പീലിൽ വിചാരണ കോടതി ഉത്തരവ് ഡൽഹി ഹൈക്കോടതി സ്‌റ്റേ ചെയ്തു.

2022 ഓഗസ്റ്റിൽ രജിസ്റ്റർ ചെയ്ത മദ്യനയ അഴിമതിക്കേസിൽ 2023 മാർച്ച് 21നാണ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. കേസിൽ ജൂൺ 26ന് സിബിഐയും കെജ്രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.