രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ജൂൺ 25 ഇനി ഭരണഘടനാ ഹത്യാ ദിനം

Advertisement

ന്യൂഡെല്‍ഹി. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ജൂൺ 25 ഇനി ഭരണഘടനാ ഹത്യാ ദിനമായി ആചരിക്കുമെന്ന് കേന്ദ്രസർക്കാർ. ഇതിനായി കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി. ഭരണഘടന ഉയർത്തി പ്രതിപക്ഷം കേന്ദ്ര സര്‍ക്കാരിനെതിരെ വിമ‌ർശനം ശക്തമാക്കുമ്പോഴാണ് ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനെ ഭരണഘടനാ ഹത്യ ദിവസമായി ആചരിക്കാൻ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. അടിയന്തരാവസ്ഥയിൽ മനുഷ്യത്വ രഹിതമായ നടപടികളുടെ വേദനകൾ സഹിച്ചവരുടെ സംഭാവനകൾ അനുസ്മരിക്കാനാണ്
ഭരണഘടനാ ഹത്യാ ദിനം ആചരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷ. നടപടിക്കെതിരെ ശക്തമായ പ്രതികരണവുമായി കോൺഗ്രസ് രംഗത്ത് വന്നു.പത്തുവർഷം അപ്രഖ്യാപിത അടിയന്തരാവസ്ഥ നടപ്പാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജനങ്ങൾ വ്യക്തിപരവും രാഷ്ട്രീയവും ധാർമ്മികവുമായ പരാജയം നൽകിയ ദിവസമായ ജൂൺ 4
മോദിമുക്തി ദിവസ് ആയി ആചരിക്കുമെന്ന് ജയറാം രമേഷ്. പ്രധാന മന്ത്രിക്ക് ജനാധിപത്യം ഡെമോ – കുർസി ആണെന്നും ജയറാം രമേഷ് വിമർശിച്ചു.

Advertisement