ഏഴ് സംസ്ഥാനങ്ങളിലായി 13 നിയമസഭാ മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന്

Advertisement

ഏഴ് സംസ്ഥാനങ്ങളിലായി 13 നിയമസഭാ മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന്.
ബിഹാർ, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നീ ഏഴ് സംസ്ഥാനങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്.13 നിയമസഭാ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പിൽ സാമാന്യം മെച്ചപ്പെട്ട നിലയിലുള്ള പോളിംഗ് രേഖപ്പെടുത്തി.ഉത്തരാഖണ്ഡിലും പശ്ചിമ ബംഗാളിലും ഇടയ്ക്കിടെ ഉണ്ടായ ആക്രമ സംഭവങ്ങൾ ഒഴിച്ച് നിർത്തിയാൽ വോട്ടെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു. തമിഴ് നാട്ടിലെ വിക്രവണ്ടി മണ്ഡലത്തിലാണ് ഏറ്റവും ഉയർന്ന പോളിംഗ് നിരക്ക്. 82.57% മാണ് പോളിംഗ് നിരക്ക്. ഉത്തരാഖണ്ഡിലെ ബദരീനാഥ് മണ്ഡലത്തിൽ രേഖപ്പെടുത്തിയ 54. 46% ആണ് ഉപതെരഞ്ഞെടുപ്പിലെ ഏറ്റവും കുറഞ്ഞ പോളിങ് നിരക്ക്. രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും.