ഭക്ഷണം കുറഞ്ഞ് പോയി… കല്യാണ ചടങ്ങിനിടെ വധൂവരന്മാരുടെ കുടുംബങ്ങള്‍ തമ്മില്‍ അടിയോടടി…. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Advertisement

വിവാഹ ചടങ്ങിനിടെ, ഭക്ഷണം കുറഞ്ഞ് പോയതിനെത്തുടര്‍ന്ന് വധൂവരന്മാരുടെ കുടുംബങ്ങള്‍ തമ്മിലടിച്ചു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വൈറലാവുകയാണ്. ഫിറോസാബാദില്‍ നിന്നുള്ള ഒരു വീഡിയോ ആണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്.
അങ്ങോട്ടും ഇങ്ങോട്ടും ഉന്തിലും തള്ളിലും തുടങ്ങി വടികളും കസേരകളും ഉപയോഗിച്ച് തമ്മില്‍ത്തല്ലുന്നതില്‍ വരെ കാര്യങ്ങളെത്തി. ഭക്ഷണം കുറഞ്ഞതോടെ വരന്റെ വീട്ടുകാര്‍ പണം ആവശ്യപ്പെട്ടുവെന്നാണ് വധുവിന്റെ സഹോദരന്റെ ആരോപണം. കുറച്ച് പണം നല്‍കിയെങ്കിലും ഒരു ലക്ഷം രൂപ വേണമെന്ന് ഇവര്‍ പറയുകയായിരുന്നു. ഇതാണ് തര്‍ക്കത്തിന് കാരണമായെന്ന് വധുവിന്റെ സഹോദരന്‍ പറഞ്ഞു.
വിവാഹം മുടങ്ങുമെന്ന നിലയിലേക്ക് സ്ഥിതി വഷളാവുകയും ചെയ്തു. വിവാഹ വാഗ്ദാനങ്ങള്‍ കൈമാറാതെ വീട്ടുകാര്‍ വധുവിനെ വീട്ടിലേക്ക് കൊണ്ട് പോവുകയായിരുന്നു. അടുത്തിടെ ഉത്തര്‍പ്രദേശിലെ ബറേലിയിലും സമാന സംഭവം ഉണ്ടായിരുന്നു. ബിരിയാണിയില്‍ ചിക്കന്‍ ലെഗ് പീസുകള്‍ ഇല്ലെന്ന് അതിഥികള്‍ കണ്ടെത്തിയതോടെ കല്യാണം ചടങ്ങുകള്‍ അടിപിടിയില്‍ കലാശിക്കുകയായിരുന്നു.