കൊങ്കൺ പാതയില്‍ ഇന്നും മണ്ണിടിച്ചിലിനെ തുടർന്ന് ട്രയിന്‍‍ റദ്ദാക്കി

Advertisement

രത്നഗിരി. കൊങ്കൺ പാതയിലെ ദുരിത യാത്ര തുടരുന്നു. രത്നഗിരി മേഖലയിലെ മണ്ണിടിച്ചിലിനെ തുടർന്ന് മുംബൈയിൽ നിന്നുള്ള ഇന്നത്തെ കുർള- തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് റദ്ദാക്കി. കേരളത്തിൽ നിന്നുള്ള ട്രെയിനുകൾ മഡ്ഗാവ്- പുണെ – പൻവേൽ വഴി തിരിച്ചുവിട്ടു. തിരുവനന്തപുരം- കുർള നേത്രാവതി, എറണാകുളം- നിസാമുദ്ദീൻ, കൊച്ചുവേളി- പോർബന്ധർ, എറണാകുളം- അജ്മേർ എന്നി ട്രെയിനുകളാണ് വഴിതിരിച്ചുവിട്ടത്. ഇന്നലെ മുംബൈ, ഡൽഹി, ഗുജറാത്ത് എന്നിവിടങ്ങിളിൽ നിന്നും പുറപ്പെട്ട കേരളത്തിലേക്കുള്ള ട്രെയിനുകൾ ലോണാവാല- വാഡി -ഷൊർണൂർ വഴിയാണ് സർവീസ് നടത്തുന്നത്. മുംബൈയിൽ നിന്ന് മംഗളൂരു ഭാഗത്തേക്കും തിരിച്ചുമുള്ള ഏതാനും ട്രെയിനുകൾ റദ്ദാക്കുകയോ വഴിതിരിച്ച് വിടുകയോ ചെയ്തിട്ടുണ്ട്.