കർവാർ: കർണാടകയിലെ ഗോകർണകയ്ക്ക് സമീപം മണ്ണിടിഞ്ഞ് ഒരു കുടുംബത്തിലെ 5 പേർ ഉൾപ്പെടെ 7 മരണം. ദക്ഷിണ കന്നട ജില്ലയിലെ അങ്കോള താലൂക്കിലെ ഷിരുൾ ഗ്രാമത്തിന് സമീപം ദേശീയ പാത 66 ലാണ് അപകടമുണ്ടായത്.
ദേശീയപാതയ്ക്ക് സമീപത്തെ ചായക്കടയ്ക്ക് മുന്നിൽ നിന്നിരുന്ന അഞ്ചുപേരും ഗ്യാസ് ടാങ്കർ ലോറിയിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും ആണ് മണ്ണിനടിയിൽ കുടുങ്ങിയത് . ഇടിഞ്ഞു വീണ മണ്ണിനൊപ്പം താഴെയുള്ള ഗാഗാവാലി പുഴയിലേക്ക് ഇവർ ഒലിച്ച് പോവുകയായിരുന്നു.
പുഴയിലേക്ക് പതിച്ച ടാങ്കറിൽനിന്ന് വാതകചോർച്ച ഉണ്ടായെന്ന സംശയത്തെ തുടർന്ന് സമീപവാസികളെ ഒഴിപ്പിക്കാൻ ജില്ലാ ഭരണകൂടം നിർദേശം നൽകി. മറ്റു നിരവധി വാഹനങ്ങളും അപകടത്തിൽപെട്ടിടുണ്ട്
Home News Breaking News കർണാടകയിൽ മണ്ണിടിച്ചിലിൽ 7 മരണം; പുഴയിലേക്ക് വീണ ഗ്യാസ് ടാങ്കറിൽനിന്ന് വാതക ചോർച്ചയെന്ന് സംശയം