മുംബൈയില്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ് യുവതി മരിച്ചു.

Advertisement

മുംബൈ: മുംബൈയില്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ് യുവതി ‘ മരിച്ചു.സുഹൃത്തുക്കളുമായി തമാശ പറയുന്നതിനിടെയാണ് അബദ്ധത്തില്‍ വീണത്.

മുംബൈയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ ഡോംബിവാലിയിലെ ഗ്ലോബ് സ്റ്റേറ്റ് ബില്‍ഡിംഗിലാണ് സംഭവം.

നാഗിന ദേവി മഞ്ജിറാം എന്ന യുവതിയാണ് കെട്ടിടത്തില്‍ നിന്ന് വീണത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അപകട മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നാഗിന ദേവി കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ സുഹൃത്തുക്കളുമായി സൗഹൃദം പങ്കിടുന്നതിനിടെയാണ് അപകടമുണ്ടായത്. നാഗിന ദേവിക്കൊപ്പം വീഴാന്‍ പോയ സുഹൃത്ത് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഉടന്‍ തന്നെ യുവാവ് മുകളിലേക്ക് പിടിച്ചുകയറുകയായിരുന്നു.