ഛത്തിസ്ഗഢിൽ ഐഇഡി സ്‌ഫോടനത്തിൽ രണ്ട് ജവാൻമാർക്ക് വീരമൃത്യു

Advertisement

ഛത്തിസ്ഗഢ്: മാവോയിസ്റ്റുകൾ നടത്തിയ സ്‌ഫോടനത്തിൽ രണ്ട് ജവാൻമാർക്ക് വീരമൃത്യു. ബിജാപൂർ ജില്ലയിലാണ് ഐഇഡി സ്‌ഫോടനമുണ്ടായത്. സ്‌റ്റേറ്റ് ടാസ്‌ക് ഫോഴ്‌സിലെ ചീഫ് കോൺസ്റ്റബിൾ ഭരത് ലാൽ സാഹു, കോൺസ്റ്റബിൾ സതേർ സിംഗ് എന്നിവരാണ് മരിച്ചത്. നാല് ജവാൻമാർക്ക് പരുക്കേറ്റു

നക്‌സൽ വിരുദ്ധ ഓപറേഷൻ കഴിഞ്ഞ് വരുന്നതിനിടെയാണ് സ്‌ഫോടനം. പരുക്കേറ്റ ജവാൻമാരെ പ്രദേശത്തെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ വൈകാതെ റായ്പൂരിലേക്ക് എയർ ലിഫ്റ്റ് ചെയ്യും

ജൂൺ 23ന് സുഖ്മ ജില്ലയിൽ മാവോയിസ്റ്റുകൾ കുഴിച്ചിട്ട ഐഇഡി പൊട്ടിത്തെറിച്ച് മലയാളി അടക്കം രണ്ട് സിആർപിഎഫ് ജവാൻമാർ വീരമൃത്യു വരിച്ചിരുന്നു. തിരുവനന്തപുരം സ്വദേശി വിഷ്ണു, യുപി സ്വദേശി ശൈലേന്ദ്ര എന്നിവരാണ് മരിച്ചത്.