ട്രെയിനിന്റെ കോച്ചുകള്‍ പാളം തെറ്റി… ഒരാള്‍ മരിച്ചു

Advertisement

ഉത്തര്‍പ്രദേശിലെ ഗോണ്‍ഡയില്‍ ചണ്ഡീഗഡ്-ദിബ്രുഗഡ് എക്സ്പ്രസ് ട്രെയിനിന്റെ നിരവധി കോച്ചുകള്‍ പാളം തെറ്റി. അപകടത്തില്‍ ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഗോണ്‍ഡയ്ക്കും ജിലാഹിക്കും ഇടയിലുള്ള പികൗറയിലാണ് സംഭവം.

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പന്ത്രണ്ടോളം ബോഗികള്‍ പാളം തെറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എസി കോച്ചിന്റെ നാലുബോഗികളും പാളം തെറ്റിയവയില്‍ ഉള്‍പ്പെടുന്നു.