രണ്ട് കോടി രൂപ വില മതിക്കുന്ന അരി മോഷ്ടിച്ചു; കർണാടകയിൽ ബിജെപി നേതാവ് അറസ്റ്റിൽ

Advertisement

ബംഗ്ലൂരു:
കർണാടക സർക്കാരിന്റെ അന്നഭാഗ്യ പദ്ധതിക്കായി കരുതിയിരുന്ന രണ്ട് കോടിയിലേറെ രൂപ വിലമതിക്കുന്ന അരി മോഷ്ടിച്ചെന്ന കേസിൽ ബിജെപി നേതാവ് മണികാന്ത് റാത്തോഡ് അറസ്റ്റിൽ. യാദ്ഗിർ ജില്ലയിലെ ഷഹാപൂരിൽ സർക്കാർ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 6077 ക്വിന്റൽ അരിയാണ് റാത്തോഡ് മോഷ്ടിച്ചത്.
കൽബുർഗിയിലെ വീട്ടിൽ നിന്നാണ് മണികാന്ത് റാത്തോഡിനെ പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നുവെങ്കിലും റാത്തോഡ് ഹാജരായിരുന്നില്ല.

2023 നിയമസഭാ തെരഞ്ഞെടുപ്പിൽ റാത്തോഡ് ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്. സാമ്പത്തികമായി പന്നാക്കം നിൽക്കുന്ന കുടുംബത്തിലെ ഓരോ അംഗത്തിനും മാസം 19 കിലോ അരി സൗജന്യമായി നൽകുന്നതാണ് അന്നഭാഗ്യ പദ്ധതി.