ഗോണ്ട. ഉത്തർപ്രദേശിലെ ഗോണ്ടയിൽ കഴിഞ്ഞ ദിവസം ചണ്ഡീഗഡ്-ദിബ്രുഗഡ് എക്‌സ്‌പ്രസ് പാളം തെറ്റിയ പ്രദേശത്തെ റെയിൽവേ ട്രാക്കുകൾ പുനസ്ഥാപിച്ചതായി റെയിൽവേ. ഈ റൂട്ടിലൂടെയുള്ള ഗതാഗതം ഉടൻ പുനസ്ഥാപിക്കുമെന്നും റെയിൽവേ അറിയിച്ചു.അപകടത്തിൽ നാല് പേർ മരിച്ചതായും 31 പേർക്ക് പരിക്കേറ്റതായും റെയിൽവേ അറിയിച്ചു. പരിക്കേറ്റ വരിൽ ആറ് പേരുടെ നില ഗുരുതരമാണ്.അതേസമയം ഗോണ്ട ട്രെയിൻ അപകടത്തിൽ അട്ടിമറി ഉണ്ടായെന്ന റിപ്പോർട്ടുകൾ ഉത്തർപ്രദേശ് പോലീസ് തള്ളി.
പൊട്ടിത്തെറി ഉണ്ടായിട്ടില്ലെന്ന് ഡി ജി പി പ്രശാന്ത് കുമാർ അറിയിച്ചു.റെയിൽവേ ട്രാക്കിലും പരിസരത്തും പരിശോധന നടത്തിയ ശേഷമാണ് പോലീസിന്റെ വിശദീകരണം.
ലോക്കോ പൈലറ്റ് ത്രിഭുവൻ ആണ് അപകടത്തിനു മുൻപ് പൊട്ടിത്തെറി ഉണ്ടായി എന്ന് മൊഴി നൽകിയത്. അപകടത്തിന്റെ കാരണം കണ്ടെത്താനായി പോലീസും ഉന്നത റെയിൽവേ ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് പരിശോധന നടത്തി.
Home News Breaking News ചണ്ഡീഗഡ്-ദിബ്രുഗഡ് എക്‌സ്‌പ്രസ് പാളം തെറ്റിയ പ്രദേശത്തെ റെയിൽവേ ട്രാക്കുകൾ പുനസ്ഥാപിച്ചതായി റെയിൽവേ