യാത്രാ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ

Advertisement

ന്യൂ ഡെൽഹി :
യാത്ര നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകളുമായി യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളാണ് കര്‍ശനമാകുന്നത്. റിസര്‍വ് ചെയ്ത കമ്പാര്‍ട്ടുമെന്റുകളില്‍ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി യാത്ര ചെയ്യുന്നത് കണ്ടെത്തിയാല്‍, പിഴയും ടിക്കറ്റ് ചെക്കര്‍മാര്‍ യാത്രക്കാരെ ഇറക്കാനുള്ള സാധ്യതയുണ്ടെന്നാണ് സൂചന.

ടിക്കറ്റ് ഓണ്‍ലൈനായോ കൗണ്ടറില്‍ നിന്നോ വാങ്ങിയാലും അത് വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റ് ആണെങ്കില്‍ ആ യാത്രക്കാരെ റിസര്‍വ് ചെയ്ത കോച്ചുകളില്‍ കയറാന്‍ അനുവദിക്കില്ല. കാത്തിരിപ്പ് ടിക്കറ്റുമായി യാത്ര ചെയ്യുന്ന യാത്രക്കാരെ അടുത്ത സ്റ്റേഷനില്‍ ഇറക്കി പിഴ അടപ്പിക്കാനാണ് നീക്കം. റിസര്‍വ് ചെയ്ത കോച്ചുകളിലെ തിരക്ക് കൂടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി റിസര്‍വ് ചെയ്ത കോച്ചുകളില്‍ കയറുന്ന യാത്രക്കാരില്‍ നിന്ന് അടുത്ത സ്റ്റേഷനില്‍ ഇറക്കി പിഴ ഈടാക്കും.അതേസമയം കൗണ്ടറില്‍ നിന്ന് വാങ്ങിയ വെയ്റ്റിംഗ് ടിക്കറ്റ് കൈവശമുള്ള യാത്രക്കാര്‍ക്ക് റിസര്‍വേഷന്‍ ആവശ്യമില്ലാത്ത ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യാന്‍ സാധിക്കും.

Advertisement