എസ് ബി ഐ പുതിയ നിക്ഷേപ പദ്ധതി ആരംഭിച്ചു

Advertisement

ന്യൂ ഡെൽഹി : പുതിയ നിക്ഷേപ പദ്ധതി ആരംഭിച്ച് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. 444 ദിവസത്തെ നിക്ഷേപ പദ്ധതിയാണിത്. നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി 7.25% പലിശയാണ് പദ്ധതിയില്‍ എസ്ബിഐ നല്‍കുക. നിലവിലുള്ള ഉയര്‍ന്ന നിരക്കിനേക്കാള്‍ 15 ബേസിസ് പോയിന്റുകള്‍ കൂടുതലാണ് ഇതെന്നാണ് എസ്ബിഐ പറയുന്നു.

തിങ്കളാഴ്ച മുതല്‍ ബെഞ്ച്മാര്‍ക്ക് മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട് അധിഷ്ഠിത വായ്പാ നിരക്ക് (എംസിഎല്‍ആര്‍) ബാങ്ക് 5 മുതല്‍ 10 ബേസിസ് പോയിന്റുകള്‍ വരെ ഉയര്‍ത്തിയിട്ടുണ്ട്. ഇതിനുശേഷമാണ് എസ്ബിഐയുടെ ഉയര്‍ന്ന നിക്ഷേപ നിരക്ക് ഓഫര്‍ വന്നത്. ഒരു ഉപഭോക്താവിന് വായ്പ നല്‍കാന്‍ കഴിയുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് എംസിഎല്‍ആര്‍.

ഇത് ലോണുകളും ചെലവേറിയതാക്കും. വാഹന അല്ലെങ്കില്‍ ഹോം ലോണുകള്‍ തുടങ്ങിയവയ്ക്ക് ചെലവേറും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അതിന്റെ സമീപകാല യോഗത്തില്‍ റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്താന്‍ തീരുമാനിച്ചതിനാല്‍, ഉയര്‍ന്ന പലിശനിരക്കില്‍ എന്തെങ്കിലും കുറവുണ്ടാകാന്‍ വായ്പയെടുക്കുന്നവര്‍ കൂടുതല്‍ കാത്തിരിക്കേണ്ടിവരും. തുടര്‍ച്ചയായ ഒമ്പതാം തവണയാണ് സെന്‍ട്രല്‍ ബാങ്ക് നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തുന്നത്.

Advertisement