അർജുന് വേണ്ടി റഡാർ സംവിധാനമുപയോഗിച്ച് ഇന്ന് വീണ്ടും തിരച്ചിൽ

Advertisement

ബെംഗ്ലൂരു: കർണ്ണാടക അങ്കോലയിലെ ഷിരൂരിൽ മണ്ണിനടിയിൽപെട്ട ലോറിക്കുള്ളിൽ ഉള്ള കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് വീണ്ടും പുനഃരാരംഭിക്കും. രാവിലെ 6.15 ഓടെ എൻ ഡിആർ എഫ് സംഘം അപകടസ്ഥലത്തെത്തി. രാവിലെ 8.30 ഓടെ ബംഗ്ലൂരിൽ നിന്നും റഡാർ സംവിധാനം എത്തിച്ച് തിരിച്ചിൽ നടത്തും.
മണ്ണിനടിയിൽ ലോറി കുടുങ്ങിക്കിടപ്പുണ്ടെന്ന് വ്യക്തമാക്കുന്ന ജിപിഎസ് ലൊക്കേഷൻ ലഭിച്ച സ്ഥലം കേന്ദ്രീകരിച്ചാണ് ഇപ്പോൾ നടപടികൾ നീക്കുന്നത്. രക്ഷാപ്രവർത്തനത്തിനിടെയുണ്ടാകുന്ന മണ്ണിടിച്ചിൽ പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കുന്നു. മഴ അല്പം ശമിച്ചിട്ടുണ്ട്.
രാവിലെ 8 മണിയോടെ ആന്ധ്രയിൽ നിന്നുള്ള എൻ ഡിആർ എഫ് സംഘം എത്തും.കേന്ദ്ര മന്ത്രി എച്ച് ഡി കുമാരസ്വാമി രാവിലെ അപകടസ്ഥലം സന്ദർശിക്കും.
അർജുന്റെ ലോറിയുടെ എൻജിൻ കഴിഞ്ഞദിവസം രാത്രി വരെ പ്രവർത്തിച്ചു എന്നാണ് ഭാരത് ബെൻസ് അധികൃതർ കുടുംബത്തോട് പറഞ്ഞത്.